തിരൂരങ്ങാടിയിൽ മതിലിടിഞ്ഞു വീണു; വീട് തകർന്നു.


തിരൂരങ്ങാടി: തിരൂരങ്ങാടികെ. സി റോഡിൽ (ഡിവിഷൻ 23) കനത്ത മഴയെ തുടർന്ന് മണ്ണിടിച്ചിലിൽ മതിൽ കെട്ട് വീണു വീട് തകർന്നു.
വലിയ തൊടിക ഇബ്രാഹിമിന്റെ വീടാണു തകർന്നത്. മതിലിടിച്ചിലിൽ ഇബ്രാഹിമിന്റെ വീട് പൂർണ്ണമായും തകർന്നു. സംഭവത്തിൽ ആർക്കും പരിക്കില്ല.
സമീപത്തെ ആങ്ങാട്ട് പറമ്പിൽ മുബഷിർ, ആങ്ങാട്ട് പറമ്പിൽ ആമിന എന്നിവരുടെ വീടുകൾക്ക് ചെറിയ കേടുപാടുകൾ സംഭവിച്ചു. എന്നാൽ വലിയ അപകടഭീഷണിയിലാണു.
തിരൂരങ്ങാടി വില്ലേജ് അധികൃതർ, തിരൂരങ്ങാടി നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമ്മാൻ ഇഖ്ബാൽ കല്ലുങ്ങൽ, ഇ.പി.എസ് ബാവ, വഹീദ ചെമ്പ, ഓവർസിയർ ജുബീഷ് , കൗൺസിലർ സമീർ വലിയാട്ട്, ആരിഫ വലിയാട്ട് എന്നിവർ സ്ഥലം സന്ദർശിച്ചു.