കരിയർ മോട്ടിവേഷൻ ക്ലാസും അവാർഡ് ദാനവും: ശനിയാഴ്ച പാലത്തിങ്ങൽ എ.എം.യു.പി. സ്കൂളിൽ


പരപ്പനങ്ങാടി: പാലത്തിങ്ങൽ ജനകീയ സമിതിയുടെ നേതൃത്വത്തിൽ 16ന് ശനിയാഴ്ച ഉച്ചക്ക് 2.30 പാലത്തിങ്ങൽ എ.എം.യു.പി.സ്കൂളിൽ കരിയർ മോട്ടിവേഷൻ ക്ലാസും വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്കുള്ള അവാർഡ് ദാനവും നടക്കും.
അസിസ്റ്റൻ്റ് പബ്ലിക് പ്രോസിക്യൂട്ടർ
വി.പി.അബ്ദുസത്താർ പരിപാടി ഉദ്ഘാടനം ചെയ്യും.
പ്രശസ്ത മോട്ടിവേഷൻ ട്രെയിനർ സുലൈമാൻ മേൽപ്പത്തൂർ ക്ലാസ്സെടുക്കും.
താനൂർ ഡി.വൈ.എസ്.പി മൂസ വള്ളിക്കാടൻ അവാർഡ് ദാനം നിർവ്വഹിക്കും. തുടർന്ന് ഇശൽ നൈറ്റും നടക്കുമെന്ന് സംഘാടക സമിതി ചെയർമാൻ അബ്ദുൽ കബീർ മച്ചി ഞ്ചേരി, കൺവീനർ സുൽഫിക്കർ അലി എന്നിവർ അറിയിച്ചു.