പരപ്പനങ്ങാടിയിൽ കടലിൽ കണ്ടെത്തിയ മൃതദേഹം ഫറോക്ക് സ്വദേശിയുടേത്.


പരപ്പനങ്ങാടി : ഇന്ന് രാവിലെ 8.30 ഓടെ കടലിൽ കണ്ടത്തിയ മൃതദേഹം ആളെ തിരിച്ചറിഞ്ഞു.
കോഴിക്കോട് ജില്ലയിലെ ഫറോക്ക് നല്ലൂർ സ്വദേശി കരിപ്പാത്ത് അറുമുഖൻ മകൻ ജിജു (43) ന്റെ മൃതദേഹമാണ് പുറം കടലിൽ ഒഴുകി പോവുന്നതിനിടെ മത്സ്യ തൊഴിലാളികൾ പരപ്പനങ്ങാടി ചാപ്പപ്പടി ഹാർബറിൽ എത്തിച്ചത്.
മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്.