പുറംകടലിൽ അജ്ഞാത മൃതദേഹം കണ്ടെത്തി : പരപ്പനങ്ങാടി തീരത്തെത്തിച്ച് മത്സ്യതൊഴിലാളികൾ.


പരപ്പനങ്ങാടി : മത്സ്യബന്ധനത്തിനിടെ പുറംകടലിൽ ഒഴുകിനടന്ന മൃതദേഹം മത്സ്യതൊഴിലാളികൾ കരക്കെത്തിച്ചു . ഇന്ന് (വ്യാഴം) രാവിലെ എട്ടരമണിയോടെയാണ് അജ്ഞാതമൃതദേഹം പരപ്പനങ്ങാടി ചാപ്പപ്പടി തീരത്ത് എത്തിച്ചത്.
ആളെ തിരിച്ചറിഞ്ഞിട്ടില്ല.
ഏകദേശം 45 വയസ്സ് പ്രായമുള്ള പുരുഷന്റേതാണ് മൃതദേഹം. പച്ചയും വെള്ളയും വരയോടെയുള്ള ഷർട്ടും ഇളം ബ്രൗൺ കളർ പാന്റസുമാണ് വേഷം. ഇരുനിറമാണ്.
പരപ്പനങ്ങാടി പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം തിരൂരങ്ങാടി താലൂക്ക്ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ചെറുവള്ളത്തിൽ താനൂരിൽ നിന്നും മത്സ്യബന്ധനത്തിന് പോയ തൊഴിലാളികളാണ് മൃതദേഹം കരക്കെത്തിച്ചത്.