എച്ച്.ആര്‍.ഡി.എസ് സെക്രട്ടറി അജി കൃഷ്ണന്‍ അറസ്റ്റില്‍
1 min read

എച്ച്ആര്‍ഡിഎസ് സെക്രട്ടറി അജി കൃഷ്ണനെ പൊലീസ് അറസ്റ്റ് ചെയ്തു. ആദിവാസി ഭൂമികള്‍ തട്ടിയെടുത്തെന്ന കേസിലാണ് അറസ്റ്റ്. ഇന്നലെ രാത്രി പാലക്കാട് ഷോളയാര്‍ പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ആദിവാസി ഭൂമി കയ്യേറുകയും ഊരുകളില്‍ അതിക്രമിച്ച് കയറി കുടിലപകള്‍ തീവെച്ച് നശിപ്പിക്കുകയും ചെയ്തുവെന്നുമാണ് കേസ്. പരാതിക്കാരനെയും ബന്ധുക്കളേയും തല്ലുകയും നികൃഷ്ടജീവികളെന്ന് വിളിച്ചുവെന്നും എഫ്‌ഐആറില്‍ പറയുന്നു. പട്ടിക ജാതി- പട്ടിക വര്‍ഗ ആക്രമണ നിരോധന നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
കേസില്‍ എച്ച്ആര്‍ഡിഎസിന്റെ ചീഫ് കോര്‍ഡിനേറ്റര്‍ ജോയ് മാത്യൂവിനെയും അറസറ്റ് ചെയ്തു. ഇരുവരെയും കോടതയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യും. മറ്റൊരു കേസില്‍ പരാതി കൊടുക്കാനായി ഡി.വൈ.എസ്.പി ഓഫീസിലെത്തി തിരിച്ചു പോകുമ്പോള്‍ വീണ്ടും വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് അജി കൃഷ്ണന്റെ മകന്‍ നികിത് കൃഷ്ണന്‍ പറഞ്ഞു.
ഇന്നലെ രാവിലെയാണ് അജി കൃഷ്ണന്‍ വിദേശത്ത് നിന്നുമെത്തിയത്. സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്‌ന സുരേഷിന് ജോലി നല്‍കിയപ്പോള്‍ മുതല്‍ സ്ഥാപനം ചര്‍ച്ചകളില്‍ ഇടം നേടിയിരുന്നു.