NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

കര്‍ണാടകയില്‍ ഭൂചലനം, വീടുകളില്‍ വിള്ളല്‍ വീണു

കര്‍ണാടകയില്‍ നേരിയ ഭൂചലനം. ബാഗല്‍കോട്ട്, വിജയപുര, ബെലഗാവി ജില്ലകളില്‍ രാവിലെ 6.22 നാണ് റിക്ടര്‍ സ്‌കെയിലില്‍ 4.4 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്.

മൂന്ന് മുതല്‍ ആറ് സെക്കന്‍ഡ് വരെ പ്രകമ്പനം നീണ്ടുനിന്നു. വിജയപുരയിലെ കന്നൂര്‍ ഗ്രാമത്തില്‍ 40 കിലോമീറ്റര്‍ ചുറ്റളവില്‍ പ്രകമ്പനം അനുഭവപ്പെട്ടു. ചില വീടുകളില്‍ വിള്ളലുണ്ടായി.

കര്‍ണാടകയുടെ തീരമേഖലയില്‍ കനത്ത മഴ തുടരുകയാണ്. മംഗ്ഗൂരു, ഉഡുപ്പി,ചിക്കമംഗ്ലൂരു, ദക്ഷിണ കന്നഡ എന്നിവടങ്ങളില്‍ താഴ്ന്ന മേഖലയിലെ വീടുകളില്‍ വെള്ളം കയറി. വ്യാപക കൃഷി നാശവുണ്ടായി. ഈ മേഖലകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു.

കനത്ത മഴയെ തുടര്‍ന്ന് അഞ്ച് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച വരെ അവധി നല്‍കി. ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.

Leave a Reply

Your email address will not be published.