പാലക്കാട് നടക്കാനിറങ്ങിയ ആളെ ആന ചവിട്ടിക്കൊന്നു


പാലക്കാട് നടക്കാനിറങ്ങിയ ആളെ ആന ചവിട്ടിക്കൊന്നു. പയറ്റാംകുന്ന് സ്വദേശി ശിവരാമനാണ് മരിച്ചത്. 60 വയസായിരുന്നു. ധോണിയില്‍ ഇന്ന് പുലര്‍ച്ചെയാണ് സംഭവം.
ശിവരാമനൊപ്പം എട്ടോളം ആളുകള്‍ നടക്കാനുണ്ടായിരുന്നു.മുന്നില്‍ നടന്നവരെ ആന വിരട്ടിയോടിച്ചു. ശേഷം പിന്നിലുണ്ടായിരുന്ന ശിവരമാനെ തൂക്കിയെടുത്ത് നിലത്തടിക്കുകയായിരുന്നു എന്നാണ് സംഭവം കണ്ടവര്‍ പറയുന്നത്.
ശിവരാമനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പാലക്കാട് ജില്ല ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.