തിരൂരങ്ങാടിയില്‍ കളക്ഷന്‍ പണം ബാങ്കില്‍ അടക്കാതെ മുങ്ങിയ കളക്ഷന്‍ ഏജന്റിനെ അറസ്റ്റ് ചെയ്തു.


തിരൂരങ്ങാടി: തിരൂരങ്ങാടി സര്‍വ്വീസ് സഹകരണ ബാങ്കിലെ ഡെയ്‌ലി കളക്ഷന്‍ ബാങ്കില്‍ അടക്കാതെ മുങ്ങിയ കളക്ഷന്‍ ഏജന്റിനെ അറസ്റ്റ് ചെയ്തു.
കളക്ഷന്‍ പണം ബാങ്കില്‍ അടക്കാതെ തിരിമറി നടത്തിയതിന് ബാങ്ക് പോലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് കക്കാട് സ്വദേശി പങ്ങിണിക്കാടന്‍ സര്‍ഫാസിനെ (42) നെ തിരൂരങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച പുലര്‍ച്ചെ കര്‍ണ്ണാടകയില്‍ നിന്നുമാണ് സര്‍ഫാസിനെ പിടികൂടിയത്.
കഴിഞ്ഞ മാസം 28-ന് രാവിലെ ബാങ്കിലേക്കെന്നും പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയ സര്‍ഫാസ് മുങ്ങുകയായിരുന്നു. സര്‍ഫാസിനെ കാണാനില്ലെന്ന് കാണിച്ച് വീട്ടുകാരും പണം അടച്ചില്ലെന്ന് കാണിച്ച് ബാങ്കും പരാതി നല്‍കിയിരുന്നു.
തുടര്‍ന്നുള്ള അന്വേഷണത്തിലാണ് യുവാവിനെ മൈസൂരിനടുത്ത് വെച്ചാണ് പിടിയിലായത്. 160 അക്കൗണ്ടുകളില്‍ നിന്നായി 64.5 ലക്ഷം രൂപയാണ് സര്‍ഫാസ് തിരിമറി നടത്തിയതായി ബാങ്ക് പരാതി നല്‍കിയിട്ടുള്ളതെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജറാക്കി റിമാന്റ് ചെയ്തു.
സസ്‌പെന്റ് ചെയ്തു
കോഴിക്കോട്: തിരൂരങ്ങാടി മുന്‍സിപ്പല്‍ മുസ്്ലിം യൂത്ത്‌ലീഗ് വൈസ് പ്രസിഡന്റും വൈറ്റ്ഗാര്‍ഡ് കോര്‍ഡിനേറ്ററുമായ പങ്ങിണിക്കാടന്‍ സര്‍ഫാസ് സംഘടനാ തത്വങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചതിനാല്‍ സ്ഥാനങ്ങളില്‍ നിന്നും നീക്കിയതായി സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് അറിയിച്ചു. കീഴ്ഘടകങ്ങളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.