തേഞ്ഞിപ്പലത്ത് ഒരേ നമ്പറിലുള്ള രണ്ടു ജെസിബികള്‍ മോട്ടോര്‍ വാഹന വകുപ്പ് പിടികൂടി.


തേഞ്ഞിപ്പലം: തേഞ്ഞിപ്പലത്ത് ഒരേ നമ്പറിലുള്ള രണ്ട് ജെ.സി.ബി മോട്ടോര്‍ വാഹന വകുപ്പ് പിടികൂടി. ദേവതിയാലിലും പറമ്പില്‍ പടിയിലും പ്രവര്‍ത്തിച്ച വാഹനങ്ങള്‍ ഉദ്യോഗസ്ഥര്‍ കസ്റ്റടിയിലെടുത്ത് പരിശോധന നടത്തി. കര്‍ണാടക രജിസ്‌ട്രേഷന്‍ വാഹനത്തിന് സംസ്ഥാന രജിസ്‌ട്രേഷനിലെ നമ്പര്‍ നല്‍കിയാണ് ജെ.സി.ബി പ്രവര്‍ത്തിച്ചിരുന്നത്.
മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിന് കിട്ടിയ രഹസ്യവിവരത്തെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. ദേവതിയാല്‍ സ്വദേശിയുടെതാണ് പിടികൂടിയ വാഹനങ്ങള്‍. കസ്റ്റഡിയിലെടുത്ത വ്യാജ നമ്പറിലുള്ള വാഹനത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
അസി.മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ ഫിറോസ് ബിന്‍ ഇസ്മായില്‍, കെ.ആര്‍. ഹരിലാല്‍, വി വിജീഷ്, എസ്.സുനില്‍രാജ്, സയ്യിദ് മഹ്‌മൂദ് എന്നിവരാണ് വാഹനം പിടികൂടിയത്.