എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ വെച്ച വാഴ എടുത്തുമാറ്റി അതേ സീറ്റിലിരുന്ന് രാഹുല്‍ഗാന്ധി


കല്‍പ്പറ്റയില്‍ എംപി ഓഫീസ് ആക്രമിച്ച എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ വെച്ച വാഴ മാറ്റി അതേ സീറ്റിലിരുന്ന് രാഹുല്‍ഗാന്ധി. എസ്എഫ്‌ഐ ആക്രമണം നടത്തിയ തന്റെ ഓഫീസ് സന്ദര്‍ശിക്കാനെത്തിയ് അദ്ദേഹം വാഴ മാറ്റിവെച്ച് അതേ സീറ്റിലിരുന്നാണ് നേതാക്കളോട് സംസാരിച്ചത്. ആക്രമണത്തിന് ശേഷവും രാഹുല്‍ ഗാന്ധി വരുന്നത് വരെ ഓഫീസ് അതേ രീതിയില്‍ നിലനിര്‍ത്തിയിരിക്കുകയായിരുന്നു.
മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടി, എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍, കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍, പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ തുടങ്ങിയ നേതാക്കളും രാഹുല്‍ ഗാന്ധിക്കൊപ്പം ഓഫീസില്‍ എത്തിയിരുന്നു.
തന്റെ ഓഫീസ് ആക്രമിച്ചതിലൂടെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഉത്തരവാദിത്വമില്ലായ്മയാണ് കാണിച്ചതെന്നും ഇത് ജനങ്ങളുടെ ഓഫീസ് ആയിരുന്നുവെന്ന് അവര്‍ ഓര്‍ക്കണമായിരുന്നു. അക്രമം ഒന്നിനും പരിഹാരമല്ല. എന്നാല്‍ കുട്ടികളുടെ പ്രവര്‍ത്തിയായത് കൊണ്ട് അതിനെ ഗൗരവത്തില്‍ എടുക്കുന്നില്ല. അവരോട് ദേഷ്യവുമില്ല. എങ്കിലും സംഭവം നിര്‍ഭാഗ്യകരമായിരുന്നുവെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.
ബിജെപിയും ആര്‍എസ്എസും വിദ്വേഷത്തിന്റെ സാഹചര്യമുണ്ടാക്കുകയാണ്. പക്ഷേ അത് കോണ്‍ഗ്രസിന്റെ തത്വശാസ്ത്രമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ എം പി ഓഫീസ് അടിച്ചു തകര്‍ത്ത സംഭവത്തില്‍ ഉന്നതതല അന്വേഷണം പുരോഗമിക്കുകയാണ്. എത്രയും വേഗം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും ഗാന്ധിചിത്രം നശിപ്പിച്ചതടക്കം സമഗ്രമായി അന്വേഷിക്കുമെന്നും എഡിജിപി മനോജ് ഏബ്രഹാം വ്യക്തമാക്കി.