വാട്സാപ്പ് വഴി പെൺകുട്ടിയുടെ നഗ്നചിത്രം ആവശ്യപ്പെട്ട യുവാവ് അറസ്റ്റിൽ


മലപ്പുറം: സമൂഹമാധ്യമം വഴി പെണ്‍കുട്ടിയെ നഗ്‌ന ചിത്രങ്ങള്‍ കൈമാറാന്‍ പ്രേരിപ്പിച്ച കേസില്‍ യുവാവ് കുറ്റിപ്പുറം പോലീസിന്റെ പിടിയില്‍. തിരുവനന്തപുരം പൂന്തുറ സ്വദേശി നസീമിനെയാണ് പെണ്‍കുട്ടിയുടെ പരാതിയില്‍ അറസ്റ്റ് ചെയ്തത്. വാട്സാപ്പിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിച്ച് നഗ്‌ന ചിത്രങ്ങള്‍ കൈമാറാന്‍ പ്രേരിപ്പിച്ചതിനാണ് കേസ്. ഇയാളുടെ നഗ്‌നചിത്രങ്ങള്‍ കുട്ടിയെ കാണിക്കുകയും ചെയ്തിരുന്നു. പിന്നീട് ഇതുപയോഗിച്ച് കുട്ടിയില്‍ നിന്ന് പണവും ആഭരണങ്ങളും കൈക്കലാക്കാനും ശ്രമമുണ്ടായി.
കുട്ടിയുടെ സ്വഭാവത്തില്‍ വ്യത്യാസം കണ്ടതിനാല്‍ വീട്ടുകാര്‍ വിശദമായി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞപ്പോഴാണ് കാര്യങ്ങള്‍ അറിഞ്ഞത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് തിരുവനന്തപുരത്ത് നിന്ന് പ്രതിയെ അറസ്റ്റ് ചെയ്തത്. പോക്‌സോ കൂടാതെ ഐടി ആക്ട് വകുപ്പുകള്‍ പ്രകാരവും പ്രതിക്കെതിരെ കേസുണ്ട്. തിരുവനന്തപുരം പൂന്തുറ സ്വദേശിയാണ് അറസ്റ്റിലായ നസീം. ഇയാളെ കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കേസിൽ കൂടുതൽ അന്വേഷണം ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.