ജോലി കഴിഞ്ഞ് മടങ്ങിയ യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമം; യുവാവ് അറസ്റ്റിൽ


ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോയ സ്ത്രീയെ സന്ധ്യ സമയത്ത് വിജനമായ ഭാഗത്ത് വച്ച് ഉപദ്രവിച്ചയാളെ പോലീസ് പിടികൂടി. അഞ്ചൽ ഏരൂർ നടുക്കുന്നംപുറം രതീഷ് മന്ദിരത്തിൽ വിജി എന്നറിയപ്പെടുന്ന രാജേഷിനെയാണ് (35) ഏരൂർ എസ് ഐ ശരലാലും സംഘവും ചേർന്ന് ചൊവ്വാഴ്ച രാത്രി കോഴഞ്ചേരിയിൽ നിന്നും പിടികൂടിയത്.
കഴിഞ്ഞ ഏപ്രിൽ ഇരുപത്തിരണ്ടാം തീയതി രാത്രി 8 മണിയോടെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോയ സ്ത്രീയെ തെക്കേവയൽ എന്ന സ്ഥലത്ത് ആളൊഴിഞ്ഞ ഭാഗത്ത് വച്ച് ഉപദ്രവിച്ചതിനു ശേഷം ഇയാൾ ഒളിവിൽ പോകുകയായിരുന്നു.
രണ്ട് മാസക്കാലമായി കോഴഞ്ചേരിയിൽ ഒളിച്ച് താമസിക്കുന്നുണ്ട് എന്നുള്ള വിവരം ലഭിച്ചതനുസരിച്ച് ചൊവ്വാഴ്ച രാത്രി കോഴഞ്ചേരി എത്തിയാണ് പോലീസ് ഇയാളെ പിടികൂടിയത് എസ് ഐ ശരലാലിൻറെ നേതൃത്വത്തിൽ ഗ്രേഡ് എസ് ഐ നിസാറുദ്ദീൻ, സിവിൽ പോലീസ് ഓഫീസർമാരായ അനിൽകുമാർ, അരുൺ കുമാർ, തുഷാന്ത് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
ഇയാൾക്കെതിരെ മറ്റൊരു കേസും നിലവിലുണ്ട്. അടിപിടി കേസുകളിലെ പ്രതിയായ ഇയാൾ ഗുണ്ടാ നിയമപ്രകാരം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. പ്രതിക്ക് ഒളിവിൽ താമസിക്കാനുള്ള സൗകര്യങ്ങൾ ചെയ്തുകൊടുത്തതിന് ഇയാളുടെ സഹായിയായ നടക്കുന്നുംപുറം എ എസ് ഭവനിൽ അജികുമാർ (47) നെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.