കാസർകോഡ് ജില്ലയിൽ നേരിയ ഭൂചലനം.


കാസർകോട് ജില്ലയിൽ നേരിയ ഭൂചലനം. മീത്തൽ തൊട്ടി, പാണത്തൂർ, കല്ലെപ്പള്ളി, പനത്തടി, റാണിപുരം തുടങ്ങിയ സ്ഥലങ്ങളിലാണ് നേരിയ ഭൂചലനം അനുഭവപ്പെട്ടത്.
രാവിലെ 7.45 നാണ് ശബ്ദത്തോടെ ചെറിയ പ്രകമ്പനം അനുഭവപ്പെട്ടത്.
ഭൂചലനത്തിൽ വീടുകളിലെ വാതിലുകളും ജനൽ പാളികളും ഉൾപ്പെടെയുള്ളവ തനിയെ അടയുകയും പാത്രങ്ങൾ അടക്കം താഴെ വീഴുകയും ചെയ്തു. ഇതോടെ, പരിഭ്രാന്തരായ വീട്ടുകാർ പുറത്തേക്ക് ഇറങ്ങി ഓടുകയായിരുന്നു.