വാഹനങ്ങൾ പിടിച്ചെടുക്കുന്നതിനും, പിഴ ഈടാക്കുന്നതിനും സിവിൽ പോലീസ് ഓഫീസർമാർക്കും, ഹോം ഗാർഡുകൾക്കും അധികാരമില്ല ; മുഖ്യമന്ത്രി. കെ.പി.എ മജീദ് എം.എൽ.എ നിയമസഭയിൽഉന്നയിച്ച ചോദ്യത്തിനുള്ള മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.


വാഹനങ്ങൾ പിടിച്ചെടുക്കുന്നതിനും, പിഴ ഈടാക്കുന്നതിനും സിവിൽ പോലീസ് ഓഫീസർമാർക്കും, ഹോം ഗാർഡുകൾക്കും അധികാരമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു. കെ.പി.എ മജീദ് എം.എൽ.എ നിയമസഭയിൽ ചോദിച്ച ചോദ്യത്തിനുള്ള മറുപടിയായാണ് മുഖ്യമന്ത്രി മറുപടി പറഞ്ഞത്.
എന്നാൽ സംശയാസ്‌പ്രദമായ നിലയിൽ കാണപ്പെടുന്ന വാഹനങ്ങൾ നിയമാനുസൃതം പരിശോധിക്കുന്നതിന് സംസ്ഥാന പൊലീസിലെ യൂണിഫോമിലുള്ള എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കും അധികാരമുണ്ടെന്നും, എന്നാൽ ഹോം ഗാർഡുകൾകൾക്ക് വാഹന പരിശോധന നടത്തുന്നതിനോ, പിഴ ഈടാക്കുന്നതിനോ അനുമതിയോ, അധികാരമോ ഇല്ലെന്നും, ഹോം ഗാർഡുകൾ വാഹന പരിശോധന നടത്തുന്നുണ്ടെങ്കിൽ അത് നിയമാനുസൃതമല്ലെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.
ഹോം ഗാർഡുകളും, സിവിൽ പോലീസ് ഉദ്യോഗസ്ഥരും വാഹന പരിശോധനയുടെ പേരിൽ ജനങ്ങളെ പ്രയാസപ്പെടുത്തുന്നു എന്ന പൊതുജനങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കെ.പി.എ മജീദ് ഈ വിഷയം നിയമസഭയിൽ ചോദ്യോത്തര സമയത്ത് ഉന്നയിച്ചത്.