NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

വേങ്ങര ഊരകത്ത് വീട് കുത്തിതുറന്ന് മോഷണം :അഞ്ചു പവൻ സ്വർണവും ഒരു ലക്ഷം രൂപയും കവർന്നു

പ്രതീകാത്മക ചിത്രം

 

വേങ്ങര: വീട്ടുകാർ കല്യാണത്തിന്നുപോയ
തക്കത്തിൽ കിടപ്പുമുറിയിലെ
അലമാരയിൽ സൂക്ഷിച്ച അഞ്ച്
പവൻ ആഭരണങ്ങളും ഒരുലക്ഷം
രൂപയും കവർന്നു.

ഊരകം കുന്നത്ത് വില്ലേജ് ഓഫീസിന് മുൻവശം ഹിദായത്ത് മൻസിലിൽ കരുവാൻതൊടി സലീം ബാവയുടെ
വീട്ടിലാണ് മോഷണം നടന്നത്.
ഞായർ പുലർച്ചെയാണ് സംഭവം. മുംബൈയിൽ ബിസിനസ്
നടത്തുന്ന സലീംബാവ ശനിയാഴ്ച വൈകിട്ട് അഞ്ചരയോടെയാ
ണ് കുടുംബസമേതം ബന്ധുവി
ട്ടിൽ കല്യാണത്തിനുപോയത്.

 

പുലർച്ചെ രണ്ടരയോടെ ഗേറ്റ് തുറന്ന് കാർ മുറ്റത്തെത്തുമ്പോൾ
മോഷ്ടാക്കൾ ഓടിപ്പോകുന്ന
ശബ്ദമാണ് കേട്ടത്. മുൻവശത്തെ വാതിലിന്റെ പൂട്ട് കമ്പിപ്പാര ഉപയോഗിച്ച് പൊട്ടിച്ചാണ് മോഷ്ടാക്കൾ അകത്തുക
യറിയത്.

കമ്പിപ്പാരയും ഉളിയും
വാതിലിനുസമീപം ഉപേക്ഷിച്ച നി
ലയിലായിരുന്നു. വിവിധ അലമാ
രകളിലെയും മുറികളിലെയും സാ
ധനങ്ങൾ വലിച്ചിട്ട നിലയിലായിരുന്നു. ഉടൻ വേങ്ങര
പൊലീസിൽ വിവരമറിയിച്ചു.

പൊലീസ് നടത്തിയ പരിശോധ
നയിലാണ് സ്വർണവും പണവും
നഷ്ടപ്പെട്ട വിവരം അറിയുന്നത്.  മോഷ്ടാക്കൾ ബൈക്ക് തള്ളി എത്തുന്നതടക്കമുള്ള സിസിടിവി
ദൃശ്യം ലഭിച്ചിട്ടുണ്ട്.

വേങ്ങര സിഐ പി.കെ മുഹമ്മദ് ഹനീഫ
സ്ഥലത്തെത്തി പരിശോധന നടത്തി. മലപ്പുറത്തുനിന്ന് ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും
എത്തി. പൊലീസ് നായ മണംപിടിച്ച് തങ്ങൾപ്പടിവരെ ഓടി.
വേങ്ങര എസ്ഐ. സി.സി. രാധാകൃണനാണ് അന്വേഷണ ചുമതല.

Leave a Reply

Your email address will not be published. Required fields are marked *