NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

സംസ്ഥാനത്ത് വൈദ്യുതിനിരക്കിൽ 6.6 ശതമാനം വർധനവ്; നിരക്ക് വർധന ഒരു വർഷത്തേക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ വൈദ്യുതി നിരക്കുകൾ പ്രഖ്യാപിച്ചു. ഒരു വർഷത്തേക്കുള്ള നിരക്ക് വർധനവാണ് പ്രഖ്യാപിക്കുന്നതെന്ന് റെഗുലേറ്ററി കമ്മിഷൻ അറിയിച്ചു.

കോവിഡ് പരിഗണിച്ചാണ് നീണ്ട കാലത്തെ നിരക്ക് വർധന ഒഴിവാക്കിയത്. വൈദ്യുതിനിരക്കിൽ 6.6 ശതമാനം വർധനവാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

പ്രതിമാസം 40 യൂണിറ്റ് ഉപയോഗിക്കുന്ന 1,000 വാട്ട് കണക്ടഡ് ലോജുകൾക്ക് വർധനയില്ല. 50 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കൾക്കും നിരക്ക് കൂട്ടില്ല. പ്രതിമാസം 150 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് പരമാവധി വര്‍ധനവ് യൂണിറ്റിന് 25 പൈസയില്‍ താഴെ. 150 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് 47.50 രൂപ അധികം നല്‍കേണ്ടിവരും.

Leave a Reply

Your email address will not be published.