വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെ അനുമോദിച്ചു; മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉപഹാരം നൽകി.


തിരൂരങ്ങാടി: വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെ അനുമോദിച്ചു. സി.പി.എം കക്കാട് ബ്രാഞ്ചും, ഡി.വെെ.എഫ്.ഐ കക്കാട് യൂണിറ്റും കക്കാട് ഐ എസ് എ ടർഫിൽ സംഘടിപ്പിച്ച അനുമോദന ചടങ്ങ് തുറമുഖം, പുരാവസ്തു മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ ഉല്‍ഘാടനം ചെയ്തു.
എസ്.എസ്.എല്‍.സി, പ്ലസ്ടു. പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും, ദേശീയ മിക്സ് ബോക്സിങ് ചാമ്പ്യന്‍ഷിപ് മെഡല്‍ ജേതാക്കളേയും, സാമൂഹ്യ പ്രവര്‍ത്തകരേയും അനുമോദിച്ചു.
വിജയികള്‍ക്ക് മന്ത്രി ഉപഹാരം നൽകി. പ്രഫ: പി മമ്മദ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ: സി ഇബ്രാഹീം കുട്ടി, ബ്രാഞ്ച് സെക്രട്ടറി കമറു കക്കാട്, കെ രാമദാസ്, കെ എം അബ്ദുൽ ഗഫൂര്‍, വി ഭാസ്കരന്‍, കെ പി ബബീഷ്, ജുനെെദ് തങ്ങള്‍ കക്കാട്, മനാഫ് ചാലില്‍, പി ജാബിര്‍, തൃക്കുളം കൃഷ്ണന്‍ കുട്ടി, മജീദ് മനോല എന്നിവർ സംസാരിച്ചു.