NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

യൂസഫലി പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായം, യുഡിഎഫ് തങ്ങളുടെ നയം നടപ്പാക്കി; പ്രതികരണവുമായി മുസ്ലിം ലീഗ്

ലോകകേരള സഭ ബഹിഷ്‌ക്കരിച്ച യുഡിഎഫിന്റെ നടപടിയെ വിമര്‍ശിച്ച വ്യവസായ പ്രമുഖന്‍ എം എ യുസഫലിയപടെ പ്രസ്താവനയോട് പ്രതികരിച്ച് മുസ്ലിം ലീഗ്. യൂസഫലി പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായമാണ്. എന്നാല്‍ യുഡിഎഫ് തങ്ങളുടെ നയം നടപ്പാക്കി. രാഷ്ട്രീയമായി സംഘര്‍ഷഭരിതമായ സാഹചര്യം നിനില്‍ക്കുന്നതിനാലാണ് നേതാക്കള്‍ പരിപാടിയില്‍ നിന്ന് വിട്ടു നിന്നത്. ഇക്കാര്യങ്ങളൊക്ക സാമാന്യ ബുദ്ധിക്ക് നിരക്കുന്നവയാണെന്നും ലീഗ് പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

യൂസഫ് അലി ആദരണീയ വ്യക്തിത്വമാണ്. അദ്ദേഹത്തെ തങ്ങള്‍ ബഹുമാനിക്കുന്നുവെന്നും നേതാക്കള്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തിലേത് പോലെ ലോക കേരള സഭ ഇത്തവണ പൂര്‍ണമായി ബഹിഷ്‌കരിച്ചില്ല. യുഡിഎഫ് പ്രവാസി സംഘടനകള്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു. ബഹിഷ്‌കരിച്ചാല്‍ പിന്നീട് പോകില്ല എന്ന അര്‍ത്ഥമില്ല. പരിപാടിയുടെ നേട്ടങ്ങളെ ബാധിക്കുന്ന തരത്തില്‍ നിലപാട് എടുത്തിട്ടില്ലെന്നും പി കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണകള്‍ ഉണ്ടാകുന്നു. മതസ്പര്‍ധ വളര്‍ത്തുന്ന ശക്തികള്‍ ന്യൂനപക്ഷങ്ങള്‍ക്കിടയിലും ഭൂരിപക്ഷങ്ങള്‍ക്കിടയിലുമുണ്ട്. ഭൂരിപക്ഷ വര്‍ഗീയതയ്ക്ക് തടയിടാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നില്ല.മതമേലധ്യക്ഷന്‍മാര്‍ താഴെതട്ടില്‍ സന്ദേശങ്ങള്‍ നല്‍കണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. അതേസമയം യൂസുഫലിയെ കെ.എം ഷാജി വിമര്‍ശിച്ച സംഭവത്തെ കുറിച്ച് നേതാക്കള്‍ പ്രതികരിച്ചില്ല.

കേന്ദ്രസര്‍ക്കാരിന്റെ അഗ്നിപഥ പദ്ധതി രാജ്യത്തെ യുവാക്കളുടെ മനോവീര്യം തകര്‍ക്കുകയാണ്. നാലു വര്‍ഷത്തിന് ശേഷം ട്രെയിനിങ് കിട്ടിയ യുവാക്കള്‍ തൊഴില്‍ രഹിതരായി പുറത്ത് നില്‍ക്കുന്നത് സാമൂഹിക പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ എംപി പ്രതികരിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *