മാധ്യങ്ങള്‍ക്ക് മുമ്പില്‍ പൊട്ടിക്കരഞ്ഞ് സ്വപ്‌ന, കുഴഞ്ഞുവീണു


മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് സ്വപ്‌ന സുരേഷ്. തന്നെയും കൂടെയുള്ളവരെയും എന്തിന് വേട്ടയാടുന്നു എന്ന് പൊട്ടിക്കരഞ്ഞു കൊണ്ട് ചോദിച്ച സ്വപ്‌ന പെട്ടെന്ന് വിറച്ച് മാധ്യമങ്ങള്‍ക്ക് മുന്നില്‍ കുഴഞ്ഞു വീണു. ഉടന്‍ തന്നെ അവരെ ആശുപത്രിയിലേക്ക് മാറ്റി.
ഇടനിലക്കാരന്‍ ഷാജ് കിരണ്‍ പറഞ്ഞതെല്ലാം സംഭവിക്കുന്നുവെന്ന് സ്വപ്ന പറഞ്ഞു. അഭിഭാഷകനെ പൊക്കുമെന്ന് ഷാജ് പറഞ്ഞിരുന്നു. അതുപോലെ ഇന്ന് നടന്നു. സരിത്തിനെ പൊക്കുമെന്ന് പറഞ്ഞു. അതും നടന്നുവെന്നും സ്വപ്ന പറഞ്ഞു.
സ്വപ്ന സുരേഷിന്റെ അഭിഭാഷകന്‍ അഡ്വ. കൃഷ്ണരാജിനെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. കെഎസ്ആര്‍ടിസി ബസ് ഡ്രൈവറെ ഒരു പ്രത്യേക മതവിഭാഗത്തിന്റെ ആളായി ചിത്രീകരിച്ചുകൊണ്ട് മതവിദ്വേഷമുണ്ടാക്കുന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടത്തിയെന്നാണ് കേസ്.
അഡ്വ. അനൂപ് വി.ആറാണ് കൃഷ്ണരാജിനെതിരെ സിറ്റി കമ്മീഷണര്‍ക്ക് ഇ-മെയില്‍ വഴി പരാതി നല്‍കിയത്. ഐപിസി 295 എ വകുപ്പാണ് ചുമത്തിയിരിക്കുന്നത്. ഇതിനെക്കുറിച്ചും പ്രതികരിക്കവേയാണ് സ്വപ്‌ന കുഴഞ്ഞു വീണത്.