തിരൂരങ്ങാടി തലപ്പാറയിൽ ലക്ഷങ്ങളുടെ പുകയില ഉത്പന്നങ്ങൾ എക്സ്സൈസ് സംഘം പിടികൂടി


പരപ്പനങ്ങാടി: ലക്ഷങ്ങളുടെ പുകയില ഉത്പന്നങ്ങൾ എക്സ്സൈസ് സംഘം
പിടികൂടി. തലപ്പാറയിൽ അന്യസംസ്ഥാനകാരുടെ താമസ സ്ഥലത്തുനിന്നാണ് 1500 കിലോഗ്രാമോളം ഹാൻസ് ഉൾപ്പെടെയുള്ള നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടിയത്.
പരപ്പനങ്ങാടി എക്സ്സൈസ് റൈഞ്ച് പാർട്ടിയും എക്സ്സൈസ് കമ്മീഷണറുടെ ഉത്തരമേഖല സ്ക്വാഡും, മലപ്പുറം എക്സ്സൈസ് ഇന്റലിജിൻസ് ബ്യൂറോയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ചെമ്മാട്, വേങ്ങര, യൂണിവേഴ്സിറ്റി ഭാഗങ്ങളിൽ വിതരണം നടത്തുന്ന മൊത്തകച്ചവടക്കാരായ രാജു ശങ്കർ, ശ്യാംസുന്ദർ എന്നിവർ പിടിയിലായത്.
- വിപണിയിൽ രണ്ടര ലക്ഷത്തോളം വിലവരും. വിദ്യാലയങ്ങൾ തുറന്ന സാഹചര്യത്തിൽ വിദ്യാർത്ഥികളെ ലക്ഷ്യം വച്ച് കൂടുതൽ ഹാൻസ് ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ ജില്ലയിൽ വ്യാപകമായി എത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എക്സ്സൈസിന്റെ പരിശോധന.
പരിശോധനയിൽപരപ്പനങ്ങാടി റൈഞ്ച് പ്രിവന്റീവ് ഓഫീസർ പി. പ്രഗേഷ്, സിവിൽ എക്സ്സൈസ് ഓഫീസർമാരായ നിതിൻ സി, ജയകൃഷ്ണൻ, വിനീഷ് പി ബി, വനിത സിവിൽ എക്സ്സൈസ്ഓഫീസർ ലിഷ പി, മലപ്പുറം ഇന്റലിജിൻസ് പ്രിവന്റീവ് ഓഫീസർ പി. ലതീഷ് എക്സ്കമ്മീഷണറുടെ ഉത്തരമേഖല സ്‌ക്വാഡ് അംഗങ്ങളായ പ്രിവന്റീവ് ഓഫീസർ (ഗ്രേഡ് )കെ പ്രദീപ് കുമാർ,സിവിൽ എക്സ് സൈസ് ഓഫീസർ അരുൺ പി എന്നിവരാണ് പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നത്