പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ കാറില്‍ കയറ്റിക്കൊണ്ടുപോയി ലൈംഗിക അതിക്രമം; രണ്ട് പേര്‍ അറസ്റ്റില്‍


മലപ്പുറം: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ കാറില്‍ കയറ്റിക്കൊണ്ടുപോയി ലൈംഗിക അതിക്രമം നടത്തിയ രണ്ട് പേര്‍ അറസ്റ്റില്‍. പാലക്കാട് സ്വദേശികളായ രണ്ട് പേരെയാണ് തേഞ്ഞിപ്പലം പൊലീസ് അറസ്റ്റ് ചെയ്തത്.
പാലക്കാട് സ്വദേശി അകത്തെതറ അഭിലാഷ് (24), മലമ്പുഴ സ്വദേശി വരുണ്‍കുമാര്‍ (21) എന്നിവരെയാണ് തേഞ്ഞിപ്പലം ഇന്‍സ്‌പെക്ടര്‍ എന്‍.ബി.ഷൈജു, എസ്‌ഐ ഷാഹുല്‍ ഹമീദ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
ആറുമാസം മുമ്പാണ് പരാതിക്കാരിയായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുമായി അഭിലാഷ് പരിചയത്തിലായത്.
തുടര്‍ന്ന് കഴിഞ്ഞ ദിവസം കാലിക്കറ്റ് സര്‍വകലാശാല ബസ് സ്റ്റോപ് പരിസരത്ത് വെച്ചു പ്രതികളോടൊപ്പം കാറില്‍ കയറ്റി പരപ്പനങ്ങാടി, കെട്ടുങ്ങല്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ എത്തിച്ചു ലൈംഗിക അതിക്രമത്തിന് ഇരയാക്കുകയായിരുന്നുവെന്നാണ് കേസ്.