പാണമ്പ്രയിൽ യുവതികൾക്ക് നേരെയുണ്ടായ അക്രമം. സമൂഹ്യ മാധ്യമങ്ങളിലൂടെ പരാതിക്കാരായ സഹോദരിമാരെ അധിക്ഷേപിച്ച ലീഗ് പ്രവർത്തകൻ അറസ്റ്റിൽ


പരപ്പനങ്ങാടി: പാണമ്പ്രയിൽ അക്രമത്തിനിരയായ പെണ്‍കുട്ടികളെ സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപിച്ചെന്ന പരാതിയില്‍ ലീഗ് നേതാവ് അറസ്റ്റില്‍.
തിരൂരങ്ങാടി മുസ്ലിം ലീഗ് മുന്‍സിപ്പല്‍ കമ്മിറ്റി ട്രഷറര്‍ റഫീക്ക് പാറക്കലിനെയാണ് പരപ്പനങ്ങാടി പോലിസ് അറസ്റ്റ് ചെയ്തത്.
ഒരു മാസം മുന്‍പ് പാണമ്പ്രയില്‍ വെച്ച് ബൈക്ക് യാത്രക്കാരികളായ സഹോദരികളെ ആക്രമിച്ചെന്ന കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട സി.എച്ച് ഇബ്രാഹിം ഷബീര്‍ ഇപ്പോള്‍ ഇടക്കാല ജാമ്യത്തിലാണ്.
ഫെമിനിച്ചികള്‍ എന്ന് അഭിസംബോധനം ചെയ്തും സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലും മത വിദ്വേഷം പരത്തുന്ന തരത്തിലും സാമൂഹ്യമാധ്യങ്ങളില്‍ പോസ്റ്റിട്ടെന്നായിരുന്നു സഹോദരിമാരുടെ പരാതി.
കേസില്‍ അടുത്ത ദിവസം പെണ്‍കുട്ടികളുടെ മൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തും.
ഇബ്രാഹീം ഷബീറിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി 14ന് വിശദമായ വാദം കേള്‍ക്കും. തിരൂരങ്ങാടി മുസ്ലിം ലീഗ് മണ്ഡലം
ട്രഷററുടെ മകൻ കൂടിയാണ് കേസിലെ പ്രതി സി.എച്ച് ഇബ്രാഹീം ഷബീർ.
അറസ്റ്റ് ചെയ്ത റഫീക്ക് പാറക്കലിനെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.