നാലാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് പാമ്പുകടിയേറ്റു


തൃശൂര്‍ വടക്കാഞ്ചേരിയില്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് പാമ്പുകടിയേറ്റു. കുമരനെല്ലൂര്‍ സ്വദേശി ആദേശിനാണ് (10) പാമ്പ് കടിയേറ്റത്. വടക്കാഞ്ചേരി ആനപ്പറമ്പ് സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ്. കുട്ടിയെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അണലിയുടെ കുഞ്ഞാണ് വിദ്യാര്‍ത്ഥിയെ കടിച്ചതെന്ന് തിരിച്ചറിഞ്ഞു. ഇന്ന് രാവിലെയാണ് സംഭവം. സ്‌കൂള്‍ വാനില്‍ നിന്ന് ഇറങ്ങുമ്പോഴാണ് പാമ്പിന്റെ കടിയേറ്റത്. ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വിദ്യാര്‍ത്ഥിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. അതേസമയം സ്‌കൂള്‍ തുറക്കുന്നതിനോട് അനുബന്ധിച്ച് സ്‌കൂള്‍ പരിസരം വൃത്തിയാക്കുന്നതില്‍ കാലതാമസം ഉണ്ടായെന്നും ഇതാണ് വിദ്യാര്‍ത്ഥിക്ക് പാമ്പുകടി ഏല്‍ക്കാന്‍ കാരണമെന്നുമാണ് നാട്ടുകാരുടെ ആരോപണം