ധീരജവാൻ മുഹമ്മദ് ഷൈജലിന്റെ വിയോഗത്തിൽ ജന്മനാട് അനുശോചിച്ചു.


പരപ്പനങ്ങാടി: ലഡാക്കിൽ സൈനിക വാഹനാപകടത്തിൽ മരിച്ച പരപ്പനങ്ങാടിയുടെ വീരപുത്രൻ ഹവിൽദാർ മുഹമ്മദ് ഷൈജലിന്റെ വിയോഗത്തിൽ പരപ്പനങ്ങാടി നഗരസഭയുടെ ആഭിമുഖ്യത്തിൽ അനുസ്മരിച്ചു. കെ.പി.എ മജീദ് എം.എൽ.എ അനുസ്മരണായോഗം ഉദ്ഘാടനം ചെയ്തു.
മുനിസിപ്പൽ ചെയർമാൻ എ .ഉസ്മാൻ അധ്യക്ഷനായി. വൈസ് ചെയർപേഴ്സൺ കെ ഷഹർബാനു, പി.വി മുസ്തഫ, സയ്യിദ് പി.എസ്.എച്ച് തങ്ങൾ, കെ.പി ഷാജഹാൻ, ടി. കാർത്തികേയൻ, സി. ജയദേവൻ, എൻ.എം. ഷമേജ്, എം. സിദ്ധാർത്ഥൻ, പി. ജഗന്നിവാസൻ, ഗിരീഷ് തോട്ടത്തിൽ, ടി. സെയ്ദ് മുഹമ്മദ്, എ.വി. വിനോദ്കുമാർ,
ഷൈജലിൻ്റ സഹോദരൻ ഹനീഫ, അബു മാസ്റ്റർ, ബാബു മാസ്റ്റർ, തച്ചോളി സാദിഖ്, കെ.സി നാസർ, മുഹമ്മദ് ഷമീം ദാരിമി, പി.ഒ മുഹമ്മദ് നഈം, പി.പി ഷാഹുൽ ഹമീദ്, സീനത്ത് ആലിബാപ്പു, സി. നിസാർ അഹമ്മദ്, കെ.പി. മുഹ്സിന പ്രസംഗിച്ചു.