ഇടുക്കിയിലെ കൂട്ടബലാത്സംഗം; പെണ്‍കുട്ടിയുടെ സുഹൃത്ത് ഉള്‍പ്പെടെ നാല് പേര്‍ കസ്റ്റഡിയില്‍


ഇടുക്കിയിലെ പൂപ്പാറയില്‍ പതിനഞ്ച്കാരി കൂട്ടബലാത്സംഗത്തിനിരയായെന്ന് പൊലീസ്. സംഭവത്തില്‍ നാല് പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്നും കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കുകയാണെന്നും ഇടുക്കി എസ്പി കറുപ്പുസ്വാമി അറിയിച്ചു.
ഇന്നലെ വൈകുന്നേരമാണ് സംഭവം. ആണ്‍സുഹൃത്തിന് ഒപ്പം തേയില തോട്ടത്തില്‍ ഇരിക്കവെയാണ് പതിനഞ്ചുകാരിക്ക് നേരെ ആക്രമണമുണ്ടായത്. സുഹൃത്തിനൊപ്പം സംസാരിച്ച് നില്‍ക്കവെ പ്രദേശവാസികളായ നാല് പേര്‍ എത്തി സുഹൃത്തിനെ അടിച്ച് ഓടിക്കുകയും പെണ്‍കുട്ടിയെ തേയിലത്തോട്ടത്തില്‍ വെച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കുകയുമായിരുന്നു.
പെണ്‍കുട്ടി ബഹളം വെച്ചതോടെ പ്രതികള്‍ ഓടി രക്ഷപെടുകയായിരുന്നു. ഇന്നലെ തന്നെ പൊലീസ് കേസെടുക്കുകയും പെണ്‍കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കുകയും ചെയ്തു. തുടര്‍ന്ന് ശാന്തന്‍പാറ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് നാല് പ്രതികളെ കസ്റ്റഡിയില്‍ എടുത്തത്. സംഭവ സ്ഥലത്തു ഇടുക്കി എസ് പി യുടെ നേതൃത്വത്തില്‍ പരിശോധന നടത്തി.