NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

സിവിൽ സർവീസ് ഫലം പ്രഖ്യാപിച്ചു; ശ്രുതി ശർമയ്ക്ക് ഒന്നാം റാങ്ക്; ആദ്യ നൂറിൽ 9 മലയാളികൾ

ന്യൂഡല്‍ഹി: സിവിൽ സർവീസ് ഫലം പ്രഖ്യാപിച്ചു. ആകെ 685 ഉദ്യോഗാർഥികൾ യോഗ്യതാ പട്ടികയിൽ ഇടം പിടിച്ചു. ആദ്യ റാങ്കുകൾ വനിതകൾ സ്വന്തമാക്കി. ശ്രുതി ശർമയ്ക്കാണ് ഒന്നാം റാങ്ക്. അങ്കിത അഗർവാളിനു രണ്ടാം റാങ്കും ഗാമിനി സിംഗ്ലയ്ക്കു മൂന്നാം റാങ്കും ലഭിച്ചു. നാലാം റാങ്ക് ഐശ്വര്യ വർമയ്ക്കാണ്.

ആദ്യ നൂറിൽ ഒൻപതു മലയാളികളുമുണ്ട്. 21ാം റാങ്ക് മലയാളിയായ ദിലീപ് കെ. കൈനിക്കര സ്വന്തമാക്കി. ശ്രുതി രാജലക്ഷ്മിക്ക് 25ാം റാങ്ക് ലഭിച്ചു. വി. അവിനാശ്- 31, ജാസ്മിന്‍- 36 റാങ്കുകൾ നേടി. പ്രധാന റാങ്കുകൾ നേടിയ മറ്റു മലയാളികൾ- ടി. സ്വാതിശ്രീ (42), സി എസ് രമ്യ (46), അക്ഷയ് പിള്ള (51), അഖിൽ വി. മേനോൻ (66), ചാരു- (76).

ആദ്യ പത്ത് റാങ്ക് നേടിയവർ ഇവർ

1 ശ്രുതി ശർമ്മ

2 അങ്കിത അഗർവാൾ
3 ഗാമിനി സിംഗ്ല

4 ഐശ്വര്യ വർമ്മ
5 ഉത്കർഷ് ദ്വിവേദി
6 യക്ഷ് ചൗധരി
7 സംയക് എസ് ജെയിൻ
8 ഇഷിതാ രതി
9 പ്രീതം കുമാർ
10 ഹർകീരത് സിംഗ് രന്ധാവ

upsc.gov.inupsconline.nic.in എന്നീ സൈറ്റുകളിൽ നിന്ന് റിസൽറ്റ് അറിയാം. മെറിറ്റ് ലിസ്റ്റ് ഡൗൺലോഡും ചെയ്യാം.

മെറിറ്റ് ലിസ്റ്റ് എങ്ങനെ ഡൗൺലോഡ് ചെയ്യാം

1. upsconline.nic.in എന്ന കമ്മീഷന്റെ ഒഫീഷ്യൽ വെബ്സൈറ്റ് തുറക്കുക
2. ഹോം പേജിൽ “UPSC CSE Final Result 2021” എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
3. പുതിയ പിഡിഎഫ് ഫയൽ തുറന്നുവരും
4. അതിൽ പേര് പരിശോധിക്കുക
5. മെറിറ്റ് ലിസ്റ്റ് ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കാം

UPSC CSE പ്രിലിമിനറി പരീക്ഷ 2021 ഒക്ടോബർ 10നാണ് നടന്നത്. പരീക്ഷയുടെ ഫലം ഒക്ടോബർ 29 ന് പുറത്തിറങ്ങി. മെയിൻ പരീക്ഷ 2022 ജനുവരി 7 മുതൽ 16 വരെയായിരുന്നു. ഇതിന്റെ ഫലം2022 മാർച്ച് 17 ന് പ്രഖ്യാപിച്ചു. ഏപ്രിൽ 5 ന് ആരംഭിച്ച് മെയ് 26 ന് അവസാനിച്ച പരീക്ഷയുടെ അവസാന റൗണ്ടായിരുന്നു അഭിമുഖം.

 

Leave a Reply

Your email address will not be published. Required fields are marked *