സൈനികൻ ഷൈജലിന് അനുശോചന പ്രവാഹം: വീട്ടിലെത്തിയത് നിരവധി പേർ


പരപ്പനങ്ങാടി: ലഡാക്കിലെ ശ്യോക് നദിയിലേക്ക് സൈനിക വാഹനം മറിഞ്ഞ് മരണപ്പെട്ട മലയാളി സൈനികൻ പരപ്പനങ്ങാടി കെ.പി.എച്ച് റോഡ് നുള്ളക്കുളം സ്വദേശി മുഹമ്മദ് ഷൈജലിന്
അനുശോചനമറിയിക്കാനും കുടുംബത്തെ ആശ്വസിപ്പിക്കാനും
ശനിയാഴ്ച വീട്ടിലെത്തിയത് നിരവധി പേർ.
റവന്യു വകുപ്പ് മന്ത്രി കെ. രാജൻ, തുറമുഖ വകുപ്പ് മന്ത്രി അഹ്മദ് ദേവർ കോവിൽ, ബിനോയ് വിശ്വം എം.പി, ഇന്ത്യൻ ഗ്രാൻ്റ് മുഫ്തി അഖിലേന്ത്യാ സുന്നീ ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറിയുമായ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, എം.എൽ.എമാരായ പി. അബ്ദുൽ ഹമീദ്, കെ.പി.എ.മജീദ്, നഗരസഭാധ്യക്ഷൻ എ.ഉസ്മാൻ,
ബി.ജെ.പി ജില്ലാ പ്രസിഡൻ്റ് രവിതേലത്ത്, മുൻ സിഡ്കോ ചെയർമാൻ നിയാസ് പുളിക്കലകത്ത്, ഐ.എൻ.എൽ. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ സി.പി.അൻവർ സാദത്ത്, സൈതു മുഹമ്മദ്, നാഷണൽ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് അഡ്വ: ഷമീർ പയ്യനങ്ങാടി, എൻ.വൈ.എൽ. സംസ്ഥാന സെക്രട്ടറി ഷാജി സമീർ,
എസ്.കെ.എസ്.എസ്.എഫ് ജില്ല ട്രഷറർ നൗഷാദ് ചെട്ടിപ്പടി, പരപ്പനങ്ങാടി ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ പനയത്തിൽ, ആർ.ഡി.ഒ സുരേഷ്, തഹസിൽദാർ പി.ഒ.മുഹമ്മദ് സാദിഖ് തുടങ്ങിയവരും സന്ദർശിച്ചു.
കാന്തപുരം പ്രാർത്ഥന നടത്തി.
ഇന്ത്യൻ ഗ്രാൻ്റ് മുഫ്തി അഖിലേന്ത്യാ സുന്നീ ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറിയുമായ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ കുടുംബാംഗങ്ങളെ ആശ്വാസിപ്പിക്കുകയും അനുശോചനമറിയിച്ചു പ്രാർത്ഥന നടത്തി. രണ്ട് പതിറ്റാണ്ടിലേറെയായുള്ള സൈനിക ജീവിതത്തിൽ നിന്നും വിരമിക്കാൻ മാസങ്ങൾ മാത്രം ബാക്കി നിൽക്കെയുണ്ടായ ഈ വിയോഗം ഏറെ ദു:ഖിപ്പിക്കുന്നതാണ്. മരണപ്പെട്ട സൈനികരുടെയെല്ലാം കുടുംബങ്ങളുടെ വിഷമത്തിൽ പങ്ക് ചേരുന്നു. പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവർ എത്രയും വേഗം പൂർണ്ണ രോഗമുക്ത രാകട്ടെയെന്ന് പ്രാർത്ഥിക്കുന്നു കാന്തപുരം പറഞ്ഞു.