സൈനികൻ ഷൈജലിൻ്റെ മൃതദേഹം നാളെ (ഞായർ) നാട്ടിലെത്തും


പരപ്പനങ്ങാടി: ലഡാക്കിൽ വാഹനപകടത്തിൽ മരിച്ച സൈനികൻ പരപ്പനങ്ങാടി സ്വദേശി ഹവിൽദാർ മുഹമ്മദ് ഷൈജലിൻ്റെ മൃതദേഹം നാളെ (ഞായർ) രാവിലെ 10.10 ന് കരിപ്പൂർ വിമാനത്താവളത്തിൽ മന്ത്രി വി.അബ്ദുറഹ്മാൻ, ജില്ലാ കലക്ടർ എന്നിവർ ഏറ്റുവാങ്ങും.
തുടർന്ന് 11.30 മുതൽ തിരൂരങ്ങാടി യത്തീംഖാനയിലും ഉച്ചക്ക് ഒരു മണിക്ക് പരപ്പനങ്ങാടി എസ്എൻ.എം. ഹയർസെക്കൻ്ററി സ്കൂളിലും പൊതുദർശനത്തിന് വെക്കും.
തുടർന്ന് വീട്ടിലെത്തിച്ച് ഔദ്യോഗിക സൈനിക ബഹുമതികൾക്ക് ശേഷം അങ്ങാടി മൊഹിയുദ്ദീൻ ജുമാമസ്ജിദിൽ ഖബറടക്കും. മയ്യിത്ത് നിസ്കാരത്തിന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നേതൃത്വം വഹിക്കും.