NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പാലത്തിങ്ങലിൽ വനിതാ ഹോട്ടലിൽ മോഷണം:രണ്ട് മൊബൈൽ ഫോണും പണവും കവർന്നു

പരപ്പനങ്ങാടി: പാലത്തിങ്ങലിൽ റേഷൻ ഷോപ്പിന് സമീപത്തെ വനിതാ ഹോട്ടലിൽ മോഷണം. ഇന്നലെ രാത്രിയാണ് മോഷണം നടന്നത്.
രണ്ട് മൊബൈൽ ഫോണും മേശയിലുണ്ടായിരുന്ന 1500 രൂപയും കവർന്നു. പിൻവശത്തെ വാതിൽ പൊളിച്ചാണ് മോഷ്ടാവ് അകത്ത് കടന്നത്.
പാലത്തിങ്ങൽ സ്വദേശി രമണിയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ ഹോട്ടൽ.
സംഭവത്തിൽ ഉടമ പരപ്പനങ്ങാടി പോലീസിൽ പരാതി നൽകി.
ദിവസങ്ങളായി പാലത്തിങ്ങലിലും പരിസരങ്ങളിലും മോഷ്ടാക്കളുടെ ശല്യം വർദ്ധിക്കുന്നതായി നാട്ടുകാർക്ക് പരാതിയുണ്ട്. ദിവസങ്ങൾക്ക് മുമ്പും പാലത്തിങ്ങലിൽ വിവിധ സ്ഥലങ്ങളിൽ മോഷണവും മോഷണശ്രമവും നടന്നിരുന്നു.
പോലീസ് രാത്രികാല പട്രോളിംഗ് ശക്തമാക്കണമെന്ന ആവശ്യവുമുയരുന്നുണ്ട്.

Leave a Reply

Your email address will not be published.