സ്വകാര്യ ലാബുകളിൽ തഹസിൽദാരുടെ മിന്നൽ പരിശോധന


തിരൂരങ്ങാടി: സ്വകാര്യ ലാബുകളിൽ പരിശോധന നടത്തുന്നതിന് ഉയർന്ന ഫീസ് ഈടാക്കുന്നതിനെ
തുടർന്ന് തഹസിൽദാറുടെ നേതൃത്വത്തിൽ മിന്നൽ പരിശോധന നടത്തി.
സ്വകാര്യ ലാബുകളിൽ സർക്കാർ നിശ്ചയിച്ച ഫീസ് ഈടാക്കി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണോ പരിശോധന നടത്തുന്നത്,
ആവശ്യമുള്ളത്ര സ്റ്റാഫിനെ വെച്ചാണോ ഡാറ്റാ എൻട്രി നടത്തുന്നത്,
പോസിറ്റീവ് നെഗറ്റീവ് ഡാറ്റ സർക്കാർ നിശ്ചയിച്ചു നൽകിയിട്ടുളള പോർട്ടലിൽ ചേർക്കുന്നുണ്ടോ എന്നിവയാണ്
തഹസിൽദാർ പി.എസ്. ഉണ്ണിക്കൃഷ്ണൻ്റെ നേതൃത്വത്തിൽ പരിശോധിക്കുന്നത്.
പരിശോധനയിൽ തിരൂരങ്ങാടി എച്ച്.ക്യൂ.ഡി.ടി. പി.പ്രശാന്ത്, നിസാം അലി,
തിരൂരങ്ങാടി മുൻസിപാലിറ്റി ജെ.എച്ച്.ഐ. കെ.അൻവർ എന്നിവരും പങ്കെടുത്തു. സർക്കാർ നിശ്ചയിച്ചതിലും കൂടുതൽ തുക ഈടാക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന്
ജില്ലാ കളക്ടറുടെ നിർദ്ദേശ പ്രകാരമാണ് പരിശോധനയെന്നും വരും ദിവസങ്ങളിലും പരിശോധനയുണ്ടാകുമെന്നും ഇൻസിഡണ്ട് കമാൻഡർ കൂടിയായ തഹസിൽദാർ അറിയിച്ചു.