NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

വിദ്വേഷ പ്രസംഗം: പി.സി. ജോര്‍ജിന് ഹൈക്കോടതിയുടെ ഇടക്കാല ജാമ്യം

വെണ്ണല വിദ്വേഷ പ്രസംഗത്തില്‍ പി.സി ജോര്‍ജിന്(P C George) ഹൈക്കോടതി(Highcourt) വ്യാഴാഴ്ച്ചവരെ ഇടക്കാല ജാമ്യം അനുവദിച്ചു. ജസ്റ്റിസ് ഗോപിനാഥ് അധ്യക്ഷനായ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. പിസി ജോര്‍ജ് വെണ്ണലയില്‍ നടത്തിയ പ്രസംഗം തിരുവനന്തപുരം ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി പരിശോധിച്ചിരുന്നു.

ഓണ്‍ലൈന്‍ ചാനലില്‍ വന്ന പ്രസംഗത്തിന്റെ പകര്‍പ്പാണ് കോടതി വിശദമായി പരിശോധിച്ചത്. ജാമ്യവ്യവസ്ഥകളില്‍ ഒന്ന് ഇനിയും ഇത്തരം പ്രഭാഷണം നടത്തരുതെന്നായിരുന്നു. അതിന് പിന്നാലെയാണ് പിസി ജോര്‍ജ് വെണ്ണലയിലെ പ്രസംഗത്തില്‍ വീണ്ടും വിദ്വേഷ പ്രസംഗം നടത്തിയത്.  വെണ്ണലയിലെ വിദ്വേഷ പ്രസംഗ കേസിലാണ് മുന്‍ എംഎല്‍എ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. മകനും അഭിഭാഷകനുമായ ഷോണ്‍ ജോര്‍ജാണ് പി.സി ജോര്‍ജിന് വേണ്ടി അപേക്ഷ സമര്‍പ്പിച്ചത്.

തസൗഹാര്‍ദം തകര്‍ക്കുന്ന രീതിയില്‍ പ്രസംഗിച്ചിട്ടില്ലെന്നും, വസ്തുതകള്‍ പരിഗണിക്കാതെയാണ് ജില്ലാ സെഷന്‍സ് കോടതി ജാമ്യം നിരസിച്ചതെന്നും ഹര്‍ജിയില്‍ പിസി ജോര്‍ജ് പറഞ്ഞിരുന്നു. മൂന്ന് ദിവസമായി പി സി ജോര്‍ജിനെ തിരയുകയാണെന്നും അദ്ദേഹത്തെ കണ്ടെത്താനായില്ലെന്നും പൊലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *