എ.ഐ.വൈ.എഫ് പുസ്തക സമാഹരണത്തിന് തുടക്കമായി.
1 min read

തിരൂരങ്ങാടി: തിരുവനന്തപുരത്തെ എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റി ഓഫീസായ ജയപ്രകാശ് മന്ദിരത്തിൽ പുതുതായി ആരംഭിച്ച എൻ.വേലപ്പൻ സ്മാരക ലൈബ്രറിയിലേക്കുള്ള പുസ്തക സമാഹരണത്തിന് തിരൂരങ്ങാടി മണ്ഡലത്തിൽ തുടക്കമായി.
കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവും പ്രമുഖ ചരിത്രകാരനുമായ ഡോ: എം.ഗംഗാധരന്റെ സഹധർമിണി യമുനാ ദേവിയിൽ നിന്നും പ്രശസ്ത സാഹിത്യകാരൻ റഷീദ് പരപ്പനങ്ങാടി, കവി സി.പി വത്സൻ, പരപ്പനാട് ഗോപാലകൃഷ്ണൻ, സുഷമ കണിയാട്ടിൽ എന്നിവരുടെ രചനകളും എ.ഐ.വൈ.എഫ് ജില്ലാ വൈസ് പ്രസിഡൻ്റ് എം.പി സ്വാലിഹ് തങ്ങൾ ഏറ്റുവാങ്ങി.
സി.പി.ഐ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം ഗിരീഷ് തോട്ടത്തിൽ, എ.ഐ.വൈ.എഫ് മേഖല സെക്രട്ടറി വി.പി. ഷാഫി, മനാഫ് ചെമ്മലപ്പാറ, കുഞ്ഞോൻ കുരിക്കൾ റോഡ്, ഹനഫ് പുളിക്കലകത്ത്, ഷഹീദ് ചാന്ത് തുങ്ങിയവർ പങ്കെടുത്തു.