പെട്രോളിന് 9.50 രൂപയും, ഡീസലിന് 7 രൂപയും കുറച്ചു.
1 min read

രാജ്യത്ത് പെട്രോള്‍- ഡീസല്‍ വില കുറച്ചു. പെട്രോള്‍ ലിറ്ററിന് 9.50 രൂപയും ഡീസലിന് 7 രൂപയുമാണ് കുറച്ചത്. ഇതിനുസരിച്ച് കേരളത്തില്‍ പെട്രോളിന് 10.40 രൂപയും ഡീസലിന് 7.37 രൂപയും കുറയും. പുതുക്കിയ നിരക്ക് അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും. കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമനാണ് ഇക്കാര്യം അറിയിച്ചത്.
പെട്രോള്‍ വില 100 രൂപയ്ക്ക് മുകളിലേക്ക് കുതിച്ചുയര്‍ന്ന സാഹചര്യത്തില്‍ കഴിഞ്ഞ നവംബറില്‍ കേന്ദ്രസര്‍ക്കാര്‍ തീരുവയില്‍ കുറവ് വരുത്തിയിരുന്നു. പിന്നീട് അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന് ശേഷം പല തവണ വില കൂടിയിരുന്നു. ജനരോഷം ഉയര്‍ന്നതോടെയാണ് എക്‌സൈസ് തീരുവ കുറയ്ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.