കൊച്ചിയില്‍ വന്‍ ലഹരിവേട്ട; 1500 കോടി വിലമതിക്കുന്ന ഹെറോയിന്‍ പിടികൂടി


കൊച്ചിയില്‍ വന്‍ ലഹരിമരുന്ന് വേട്ട. 1500 കോടി രൂപ വിലമതിക്കുന്ന ഹെറോയിന്‍ പിടികൂടി. 220 കിലോ ഹെറോയിനാണ് പിടിച്ചെടുത്തത്. കോസ്റ്റ്ഗാര്‍ഡും ഡയറക്ടറേറ്റ് റവന്യൂ ഇന്റലിജന്‍സും സംയുക്തമായാണ് പരിശോധന നടത്തിയത്.
കൊച്ചിയിലെ രണ്ട് ബോട്ടുകളില്‍ നിന്നാണ് ഹെറോയിന്‍ കണ്ടെത്തിയത്. ലക്ഷദ്വീപ് തീരത്തിനടുത്തുള്ള പുറംങ്കടിലില്‍ നിന്നാണ് ഇവ പിടികൂടിയത്. തമിഴ്‌നാട്ടില്‍ നിന്നുള്ള മത്സ്യബന്ധന ബോട്ടുകളിലാണ് ഹോറോയിന്‍ എത്തിച്ചത്.
ബോട്ടുകളില്‍ നിന്ന് 20 പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പിടിയിലായവരില്‍ മലയാളികളും തമിഴ്‌നാട് സ്വദേശികളുമുണ്ട്. സമീപകാലത്ത് നടന്ന ഏറ്റവും വലിയ ലഹരിവേട്ടയാണിത്. റവന്യൂ ഇന്റലിജന്‍സിന് രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പരിശോധന നടത്തിയത്.