മദ്യം കൊടുത്തശേഷം കഴുത്തുഞെരിച്ച് കൊന്നു; ഹോട്ടൽ മുറിയിലെ യുവതിയുടെ മരണം കൊലപാതകമെന്ന് പൊലീസ്
1 min read

തൃശൂര്‍: ഹോട്ടല്‍ മുറിയില്‍ യുവാവും യുവതിയും മരിച്ച സംഭവത്തില്‍ യുവതിയുടെ മരണം കൊലപാതകമാണെന്ന് (Murder) സ്ഥിരീകരിച്ച് പൊലീസ്.
ബന്ധത്തില്‍നിന്ന് പിന്മാറുമോയെന്ന സംശയത്തെത്തുടര്‍ന്ന് മദ്യം കൊടുത്ത് കഴുത്തുഞെരിച്ച് യുവതിയെ കൊലപ്പെടുത്തിയശേഷം യുവാവ് ജീവനൊടുക്കിയതാണെന്ന് പൊലീസ് പറഞ്ഞു.
പാലക്കാട് മേലാര്‍കോട് കൊട്ടേക്കാട് സ്വദേശി ഉറവക്കോട്ടില്‍ ഗിരിദാസും (39) തൃശൂര്‍ കല്ലൂര്‍ പാലയ്ക്കപ്പറമ്പ് അത്താണിക്കുഴി വീട്ടില്‍ രസ്മയും (31) ആണ് തൃശൂരിലെ ഹോട്ടല്‍ മുറിയില്‍ ബുധനാഴ്ച രാത്രി മരിച്ചത്.