NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പരപ്പനങ്ങാടിയിൽ വീട് കയറി അക്രമിച്ച കേസിൽ ബി.ജെ.പി നേതാവ് അറസ്റ്റിൽ

പരപ്പനങ്ങാടി: വീട്ടിൽ അതിക്രമിച്ചു കയറി സ്ത്രീകളെ അടക്കം അക്രമിച്ച കേസിൽ കോടതി ശിക്ഷിച്ച ബി.ജെ.പി കൗൺസിലറെ പോലീസ് അറസ്റ്റ് ചെയ്തു. എസ്.സി, എസ്.ടി ജില്ല കോടതി ശിക്ഷ വിധിച്ച കേസിലാണ് ബി.ജെ.പി നേതാവും പരപ്പനങ്ങാടി നഗരസഭ കൗൺസിലറുമായ ജയദേവനെ പരപ്പനങ്ങാടി സി.ഐ ഹണി കെ. ദാസ് അറസ്റ്റ് ചെയ്തത്.

പരപ്പനങ്ങാടി അയോധ്യ നഗറിൽ 2019 ആഗസ്റ്റ് 31 നാണ് കേസിനാസ്പദമായ സംഭവം. അയോധ്യ നഗറിലെ ഒ.എസ് കല്യാണിയുടെ വീട് ആക്രമിച്ച് അവരെ പരിക്കേൽപ്പിക്കുകയും, ജാതിയമായി ആക്ഷേപിച്ചു എന്നുമാണ് കേസ്.

ബി.ജെ.പി. കൗൺസിലറടക്കം 6 പേർക്ക് ശിക്ഷ വിധിച്ചു. കേസിൽ നഗരസഭ കൗൺസിലറായ ജയദേവൻ, മുൻ കൗൺസിലറായ ഹരിദാസൻ, സുലോചന, രാമൻ, രഘു, ഷൈജു എന്നിവർക്കാണ് മഞ്ചേരി കോടതി 50,000 രൂപയും തടവ്ശിക്ഷയും വിധിച്ചിരുന്നത്.

ശിക്ഷ വിധിച്ച് ഒരു മാസത്തിനുള്ളിൽ മേൽക്കോടതിയിൽ അപ്പീൽ നൽകാൻ പ്രതികൾക്ക് അവസരം നൽകിയിരുന്നു. എന്നാൽ കഴിഞ്ഞ അഞ്ചാം തിയതി അപ്പീലിനുള്ള സമയ പരിധി കഴിഞ്ഞതോടെ പ്രതികൾക്ക് അറസ്റ്റ് വാറണ്ട് പുറപ്പെടുവിപ്പിക്കുകയായിരുന്നു.

Leave a Reply

Your email address will not be published.