സംസ്ഥാന തൈക്കോണ്ടോ ചാമ്പ്യൻഷിപ്പ് മെയ് 21 മുതൽ പരപ്പനങ്ങാടി പാലത്തിങ്ങലിൽ


പരപ്പനങ്ങാടി: 22 മത് സംസ്ഥാന തായ്‌ക്വോണ്ടോ ചാമ്പ്യൻഷിപ്പ് മെയ് 21,22 തിയ്യതികളിൽ മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി പാലത്തിങ്ങൽ എ.എം.യു.പി സ്കൂളിൽ വെച്ച് നടക്കും.
കെ.പി.എ.മജീദ് എം.എൽ.എ. പരിപാടി ഉദ്‌ഘാടനം ചെയ്യും.
സബ് ജൂനിയർ, ജൂനിയർ, സീനിയർ, കേഡറ്റ് എന്നീ വിഭാഗങ്ങളിലായാണ് മത്സരം.
രണ്ടുദിവസങ്ങളിലായി നടക്കുന്ന ചാമ്പ്യൻഷിപ്പിൽ വിവിധ ജില്ലകളിൽ നിന്നായി 300 ഓളം കായിക താരങ്ങൾ പങ്കെടുക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു..