NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

മൂന്നിയൂർ കളിയാട്ടക്കാവ് കളിയാട്ട മഹോത്സവം മെയ് 27 ന് വെള്ളിയാഴ്ച: തിങ്കളാഴ്ച (മെയ് 16) കാപ്പൊലിക്കും.

തിരൂരങ്ങാടി:  മലബാറിലെ  ക്ഷേത്രോത്സവങ്ങൾക്ക് പരിസമാപ്തി കുറിക്കുന്ന മൂന്നിയൂർ കളിയാട്ടക്കാവ് കളിയാട്ട മഹോത്സവം തിങ്കളാഴ്ച (മെയ് 16)  കാപ്പൊലിക്കും.

മെയ് 27 നാണ് പ്രസിദ്ധമായ വെള്ളിയാഴ്ച കളിയാട്ടം നടക്കുക. കോവിഡിൻ്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ രണ്ടു വർഷങ്ങളിലും  ചടങ്ങുകളിൽ മാത്രമായി കളിയാട്ടം ഒതുങ്ങിയിരുന്നു.

തിങ്കളാഴ്ച വൈകിട്ട് ക്ഷേത്രത്തിൻ്റെ മൂലസ്ഥാനമായ പാറേക്കാവ് ചാത്തൻ ക്ലാരി ക്ഷേത്രത്തിലാണ് കാപ്പൊലിക്കൽ ചടങ്ങുകൾ നടക്കുന്നത്.

17 ദിവസം നീണ്ടു നിൽക്കുന്ന കളിയാട്ട മഹോത്സവത്തിൽ പതിനായിരങ്ങൾ വന്നെത്തുന്ന കോഴിക്കളിയാട്ടം മലബാറിൽ തന്നെ പ്രസിദ്ധമാണ്.

രണ്ടു വർഷത്തെ ഇടവേളക്ക് ശേഷം നടക്കുന്ന കളിയാട്ടത്തിന് വൻ ജന തിരക്ക് പ്രതീക്ഷിക്കുന്നതായി ക്ഷേത്രം കാരണവർ വിളി വെള്ളി കൃഷ്ണൻകുട്ടി നായർ കോടതി  റിസീവർമാരായ അഡ്വ. പി വിശ്വനാഥൻ, അഡ്വ. പ്രകാശ് പ്രഭാകർ എന്നിവർ അറിയിച്ചു.

Leave a Reply

Your email address will not be published.