നിലമ്പൂരില്‍ അമ്മയും മൂന്ന് കുട്ടികളും മരിച്ച സംഭവത്തിന് പിന്നാലെ കുടുംബനാഥനും ജീവനൊടുക്കി.


മലപ്പുറം നിലമ്പൂരില്‍ അമ്മയും മൂന്ന് കുട്ടികളും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിന് പിന്നാലെ കുടുംബനാഥനും ജീവനൊടുക്കി. കഴിഞ്ഞ ദിവസം മരിച്ച രഹ്നയുടെ ഭര്‍ത്താവ് വിനീഷിനെ (36) ആണ് രണ്ട് മരിച്ച നിലയില്‍ കണ്ടത്തിയത്. റബർ തോട്ടത്തിൽ തൂങ്ങി മരിച്ച നിലയിലാണ് വിനീഷിന്റെ മൃതദേഹം കണ്ടെത്തിയത്.
വിനീഷിന്റെ ഭാര്യ രഹ്ന (34), മക്കളായ ആദിത്യന്‍ (13), അര്‍ജുന്‍ (10), അനന്തു (7) എന്നിവരെയായിരുന്നു നേരത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
രഹ്നയെ തൂങ്ങിമരിച്ച നിലയിലും കുട്ടികളെ വിഷം ഉള്ളില്‍ ചെന്നു മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ വിനീഷിനെതിരെ രഹ്നയുടെ കുടുംബം രംഗത്ത് എത്തിയിരുന്നു.