പാലത്തിങ്ങൽ ജെൻസ് ഡ്രസ്സ് ഷോപ്പിന്റെ ഗ്ലാസ്സ് തകർത്ത് മോഷണം. രണ്ടുപേർ ബൈക്കിലെത്തി ഗ്ലാസ് തകർക്കുന്ന സി.സി.ടി.വി. ദൃശ്യം കാണാം


പരപ്പനങ്ങാടി : പാലത്തിങ്ങൽ ജെൻസ് ഡ്രസ്സ് ഷോപ്പിന്റെ മുൻവശത്തെ ഗ്ലാസ്സ് തകർത്ത് മോഷണം. പാലത്തിങ്ങൽ പരപ്പനങ്ങാടി റോഡിൽ സ്റ്റേജ് ക്ലോത്തിങ് സ്റ്റോറിന്റെ ഗ്ലാസ്സ് തകർത്താണ് മോഷണം.
വ്യാഴാഴ്ച്ച പുലർച്ചെയാണ് സംഭവം. രണ്ടുപേർ ബൈക്കിലെത്തി കടയുടെ മുൻവശത്ത് നിന്ന് വലിയ കല്ലെടുത്ത് ഗ്ലാസ് എറിഞ്ഞു തകർക്കുന്നതും ഡിസ്‌പ്ലേ വെച്ചിരുന്ന ടി ഷർട്ട് എടുത്തുകൊണ്ടുപോകുന്നതുമാണ് കടയിൽ സ്ഥാപിച്ച സിസിടിവി ദൃശ്യങ്ങളിൽ കാണുന്നത്.
മുജീബ് റഹ്മാൻ എന്ന ബാബുവിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ ഷോപ്പ്. സംഭവത്തിൽ പരപ്പനങ്ങാടി പോലീസിൽ പരാതി നൽകി.