തൃശൂരില്‍ കനത്ത മഴ; പൂരം വെടിക്കെട്ട് വീണ്ടും മാറ്റിവെച്ചു


തൃശൂര്‍: തൃശൂരില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ പൂരം വെടിക്കെട്ട് മാറ്റിവെച്ചു. ഇന്നലെ രാത്രി നടക്കേണ്ടിയിരുന്ന വെടിക്കെട്ട് കനത്ത മഴയെ തുടര്‍ന്നാണ് ഇന്നത്തേക്ക് മാറ്റിയിരുന്നു.
ഇന്നു പുലര്‍ച്ചെ നടത്തേണ്ടിയിരുന്ന വെടിക്കെട്ട് മഴ മൂലമാണ് വൈകിട്ടത്തേക്ക് മാറ്റിയിരുന്നത്. എന്നാല്‍ മഴ വീണ്ടുമെത്തിയതോടെ വെടിക്കെട്ട് മാറ്റിവയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു.
ഞായറാഴ്ച വൈകിട്ട് വെടിക്കെട്ട് നടത്താനാകുമോയെന്നാണ് ഇപ്പോള്‍ പരിശോധിക്കുന്നത്. കാലാവസ്ഥ അനുകൂലമായ ശേഷം ഇക്കാര്യത്തില്‍ ദേവസ്വം അധികൃതര്‍ തീരുമാനമെടുക്കും.
ഇപ്പോഴും മഴ തൃശ്ശൂരില്‍ തുടരുന്നുണ്ട്. ഇന്ന് രാത്രിയും മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിന്റെ വിലയിരുത്തല്‍
ചൊവ്വാഴ്ച കുടമാറ്റം നടക്കുമ്പോള്‍ മുതല്‍ തൃശൂര്‍ നഗരത്തില്‍ ചെറിയ മഴയുണ്ടായിരുന്നു. വൈകിട്ടോടെ മഴ കനത്തു. മഴ തുടര്‍ന്നതോടെയാണ് വെടിക്കെട്ട് നടത്താനാകാതെ നീണ്ടുപോയത്.