NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

മുന്‍കൂര്‍ ജാമ്യം തേടി പി.സി.ജോര്‍ജ്

പാലാരിവട്ടത്തെ മതവിദ്വേഷപ്രസംഗത്തിന് പിന്നാലെ മുന്‍കൂര്‍ ജാമ്യം തേടി പി.സി.ജോര്‍ജ് കോടതിയെ സമീപിച്ചു. ഹര്‍ജി നാളെ എറണാകുളം ജില്ലാ സെഷന്‍സ് കോടതി പരിഗണിക്കും. സംഭവത്തില്‍ പാലാരിവട്ടം പൊലീസ് കേസ് എടുത്തിരുന്നു.

എന്നാല്‍ മതവിദ്വേഷം ഉണ്ടാക്കുന്ന ഭാഗങ്ങളൊന്നും തന്നെ തന്റെ പ്രസംഗത്തിലില്ലെന്ന് ഹര്‍ജിയില്‍ പി.സി.ജോര്‍ജ് ചൂണ്ടിക്കാട്ടുന്നു. നേരത്തെ തിരുവനന്തപുരത്തെ വിദ്വേഷപ്രസംഗവുമായി ബന്ധപ്പെട്ട കേസില്‍ താന്‍ ജാമ്യം നേടിയിരുന്നു. ഈ കേസില്‍ ജാമ്യം റദ്ദാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിന്റെ ഭാഗമായാണ് പുതിയ കേസ് എന്നും പി.സി.ജോര്‍ജ് പറയുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തെ കേസ് കൊണ്ടു സര്‍ക്കാര്‍ തടയുകയാണെന്നും അറസ്റ്റു തടയണമെന്നും പി.സി.ജോര്‍ജ് ഹര്‍ജിയില്‍ പറയുന്നു.

അതേസമയം, വിദ്വേഷപ്രസംഗത്തില്‍ പി.സി.ജോര്‍ജ് പ്രഥമദൃഷ്ട്യാ ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞു. അറസ്റ്റ് ചെയ്യുകയാണ് സ്വാഭാവിക നടപടി. പ്രസംഗത്തിന്റെ വീഡിയോ പരിശോധിച്ച ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്നും പൊലീസ് കമ്മീഷണര്‍ സി.എച്ച്.നാഗരാജു പറഞ്ഞു.

മതവിദ്വേഷ പ്രസംഗത്തിന്റെ പേരിലാണ് പിസി ജോര്‍ജിനെതിരെ പാലാരിവട്ടം പൊലീസ്‌കേസെടുത്തിരിക്കുന്നത്. 53 എ, 295 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്.

Leave a Reply

Your email address will not be published.