പണം വെച്ച് ചീട്ടുകളി : തിരൂരങ്ങാടിയിൽ ഏഴംഗ സംഘത്തെ പോലീസ് പിടികൂടി


തിരൂരങ്ങാടി : തിരൂരങ്ങാടി
സ്റ്റേഷൻ പരിധിയിലെ വലിയപറമ്പ് പാടശേഖരത്തിൽ വച്ച് പണം വെച്ചും പൊതുജനങ്ങൾക്ക് ശല്യമാകുന്ന തരത്തിലും ചീട്ടുകളിച്ച ഏഴംഗ സംഘത്തെ തിരൂരങ്ങാടി എസ്.ഐ. മുഹമ്മദ് റഫീഖിന്റെ നേതൃത്വത്തിൽ പിടികൂടി.
ഇവിടെ ചീട്ടുകളിക്കായി വിവിധ പ്രദേശങ്ങളിൽ നിന്നും നിരവധി പേർ വരുന്നുണ്ടെന്നും ചീട്ടുകളി പ്രദേശത്ത് ശല്യമായതോടെ നാട്ടുകാർ വിവരം അറിയിച്ചതോടെ പ്രത്യേകം സ്ക്വാഡ് രൂപികരിച്ചാണ് പിടികൂടിയത്.
വേഷംമാറി വെള്ളകുപ്പികളുമായി മദ്യപിക്കാനെന്ന വ്യാജേനയാണ് പോലീസ് സ്ഥലത്തു പ്രവേശിച്ചത്.
ഇവരിൽ നിന്നും 27000 രൂപ കണ്ടെടുത്തു. വിവിധ പ്രദേശത്ത് പരിശോധന വ്യാപിപ്പിക്കുന്നതാണെന്ന് എസ്. ഐ പറഞ്ഞു.
എസ്.ഐ. സന്തോഷ് കുമാർ, സി.പി.ഒ.മാരായ അനിൽകുമാർ, അമർനാഥ്, സുരേഷ് ബാബു, ബിജോയ്, ബബീഷ് എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.