പ്രളയകാലത്ത് സ്വന്തം മുതുക് കാണിച്ച് കൊടുത്ത് പ്രശസ്തി നേടിയ ജൈസൽ പോലീസ് പിടിയിൽ: കടൽ തീരത്തെത്തിയ യുവതിയുടെയും യുവാവിൻ്റെയും ഫോട്ടോയെടുത്ത് പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്ന കേസിലാണ് അറസ്റ്റ്.


താനൂർ : പ്രളയകാലത്ത് സ്വന്തം മുതുക് കാണിച്ച് കൊടുത്ത് പ്രശസ്തി നേടിയ ജെയ്സൽ(37) താനൂർ പോലീസ് പിടികൂടി.
താനൂർ ഒട്ടുംപ്പുറം തൂവൽ തീരത്ത് കാറിൽ ഇരിക്കുകയായിരുന്ന യുവതിയുടെയും യുവാവിൻ്റെയും ഫോട്ടോ മൊബൈലിൽ പകർത്തി ഭീക്ഷണിപ്പെടുത്തിയെന്ന കേസിലാണ് ഇയാളെ താനൂർ പോലീസ് പിടികൂടിയത്.
2021 ഏപ്രിൽ മാസം 15 നാണ് സംഭവം,
കാറിൽ ഇരിക്കുകയായിരുന്ന ഇവരെ സമീപിച്ച് ചിത്രങ്ങൾ എടുക്കുകയും ഒരുലക്ഷം രൂപ നൽകിയില്ലെങ്കിൽ ചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.
യുവാവ് കൈയ്യിൽ പണമില്ലെന്ന് അറിയിച്ചതിനെ തുടർന്ന് യുവാവ് തൻ്റെ സുഹൃത്തിന്റെ അക്കൗണ്ടിൽ നിന്നും ഗൂഗിൾപേ വഴി 5000/ രൂപ നൽകിയതിന് ശേഷം അവരെ പോകാൻ അനുവദിക്കുകയായിരുന്നു.
ഭീഷണിക്ക് ഇരയായവർ നൽകിയ പരാതിയെ തുടർന്നാണ് താനൂർ പോലീസ് കേസെടുത്തത്. ഇതോടെ
തിരുവനന്തപുരം, കൊല്ലം , മംഗലാപുരം, കോഴിക്കോട് എന്നിവിടങ്ങളിൽ ഇയാൾ ഒളിവിൽ കഴിയുകയായിരുന്നുവെന്നും ജില്ലാകോടതിയിലും ഹൈക്കോടതിയിലും മുൻകൂർ ജാമ്യാപേക്ഷകൾ നൽകിയിരുന്നെങ്കിലും തള്ളിയതായും പോലീസ് പറഞ്ഞു.
ബുധനാഴ്ച താനൂർ റെയിൽവെ സ്റ്റേഷൻ പരിസരത്ത് നിന്നാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. താനൂർ സി.ഐ.ജീവൻ ജോർജിന്റെ നിർദ്ദേശപ്രകാരം താനൂർ എസ്. ഐ. ശ്രീജിത്ത്, എസ്.ഐ. രാജു , എ.എസ് ഐ. റഹിം യൂസഫ് , സി.പി.ഒ കൃഷ്ണ പ്രസാദ്, തിരൂർ പോലീസ് സ്റ്റേഷനിലെ സി.പി.ഒ മാരായ ഷെറിൻജോൺ , അജിത്ത്, ധനേഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. ഇയാളെ വ്യാഴാഴ്ച ( നാളെ ) പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കും.