പി.സി. ജോർജിന്റെ അറസ്റ്റ് സ്വാഭാവിക നടപടി മാത്രം; മുരളീധരന്റെ ഇടപെടല്‍ ഗൂഢാലോചനയെന്നും കുഞ്ഞാലിക്കുട്ടി


വിദ്വേഷ പ്രസംഗത്തില്‍ മുന്‍ എം എല്‍എ പിസി ജോര്‍ജിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ പ്രതികരണവുമായി പി കെ കുഞ്ഞാലിക്കുട്ടി. പിസി ജോര്‍ജിനെ അറസ്റ്റ് ചെയ്തത് സ്വാഭാവികമായ നടപടി മാത്രമാണെന്നും അത് സര്‍ക്കാര്‍ കൊട്ടിഘോഷിക്കേണ്ടതില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കേന്ദ്രമന്ത്രി മുരളിധരന്റെ ഇടപെടല്‍ ഗൂഢാലോചനയുടെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തിരുവനന്തപുരം നന്ദാവനം എ ആര്‍ ക്യാമ്പിലെത്തിച്ചാണ് പിസി ജോര്‍ജിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. 153എ, 295എ എന്നീ വകുപ്പുകള്‍ പ്രകാരമാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. മതസ്പര്‍ദ്ധ വളര്‍ത്തല്‍, മത വികാരം വ്രണപ്പെടുത്തല്‍ എന്നീ കുറ്റങ്ങളാണ് പിസി ജോര്‍ജിനെതിരെ ചുമത്തിയിരിക്കുന്നത്.