NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

രാജ്യത്തെ കോടതികളിൽ പ്രാദേശിക ഭാഷകൾ ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കണം: പ്രധാനമന്ത്രി

1 min read

ന്യൂഡൽഹി: രാജ്യത്തെ കോടതികളിൽ പ്രാദേശിക ഭാഷകൾ ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra Modi). ഇത് സാധാരണ പൗരന്മാർക്ക് നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസം വർദ്ധിപ്പിക്കും.

ഡൽഹി വിജ്ഞാൻ ഭവനിൽ മുഖ്യമന്ത്രിമാരുടെയും, ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടെയും സംയുക്ത സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

സുപ്രീംകോടതിയിലും ഹൈക്കോടതികളിലും ഇംഗ്ലീഷ് ഭാഷയാണ് ഉപയോഗിക്കുന്നത്. കാലഹരണപ്പെട്ട നിയമങ്ങൾ ഒഴിവാക്കണമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. സർക്കാർ ഉദ്യോഗസ്ഥർ കോടതി ഉത്തരവുകൾ അനുസരിക്കാത്തത് കോടതികളുടെ ജോലിഭാരം കൂട്ടുന്നതായി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എൻ.വി രമണ കുറ്റപ്പെടുത്തി. സർക്കാർ ഉദ്യോഗസ്ഥർ കോടതി ഉത്തരവുകൾ കൃത്യമായി പാലിച്ചിരുന്നെങ്കിൽ കേസുകൾ കെട്ടിക്കിടക്കുന്നതിന്റെ ബാധ്യത കോടതികൾക്ക് ഉണ്ടാകുമായിരുന്നില്ലെന്നും ചീഫ് ജസ്റ്റിസ് എൻ.വി രമണ പറഞ്ഞു.

2016 ന് ശേഷം ആദ്യമായാണ് ഇത്തരം സമ്മേളനം നടക്കുന്നത്.  ജുഡീഷ്യറിയും എക്സിക്യൂട്ടീവും ചേർന്ന് നീതിന്യായ സംവിധാനം ലഘൂകരികരിക്കുതുമായി ബന്ധപ്പെട്ട  ചർച്ചകളാണ് നടക്കുന്നത്. കോടതികളുടെ അടിസ്ഥാന സൗകര്യ വികസനം, കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണം കുറയ്ക്കാനുള്ള നടപടികൾ എന്നിവയും ചർച്ച ചെയ്യുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!