NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

കുപ്രസിദ്ധ മോഷണ കേസ് പ്രതികൾ കൊണ്ടോട്ടിയിൽ പിടിയിൽ

1 min read

കൊണ്ടോട്ടിയിലെ ഒരു പ്രമുഖജ്വല്ലറി കവർച്ച നടത്തുന്നതിന് ആയിരുന്നു ഇവരുടെ പദ്ധതി

കൊണ്ടോട്ടി : വൻ മോഷണ ആസൂത്രണത്തിന് ഇടയിൽ കുപ്രസിദ്ധ മോഷണ കേസ് പ്രതികൾ കൊണ്ടോട്ടിയിൽ പിടിയിലായി. തിരൂർക്കാട് സ്വദേശി ഓട് പറമ്പിൽ അജ്മൽ (25), തൃശൂർ ആറങ്ങോട്ടുകര കോഴികാട്ടിൽ ഷൻഫീർ എന്ന ഉടുമ്പ് ഷൻഫീർ (36),മൂന്നിയൂർ ആലിൻചുവട് പിലാക്കൽ അബ്ദുൽ ലത്തീഫ് എന്ന ഒ.പി. ലത്തീഫ് (51) എന്നിവരെ കൊണ്ടോട്ടി സി.ഐ. കെഎം.ബിജുവിന്റെ നേതൃത്വത്തിലുള്ള DANSAF ടീമും എസ്.ഐ വിനോദ് വലിയാറ്റൂരും ചേർന്ന് പിടികൂടി. ഇവർ കേരളത്തിൽ അകത്തും പുറത്തുമായി നിരവധി കേസുകളിൽ പ്രതികളാണ്. ഇവരിൽ അജ്മൽ നാലു മാസം മുമ്പും ഷാൻഫീർ 2 ആഴ്ച മുമ്പ് മാത്രമാണ് ജയിലിൽ നിന്ന് ഇറങ്ങിയത്. ഷൻഫിറിനു പാലക്കാട് നോർത്ത്, ഒറ്റപ്പാലം, വടക്കഞ്ചേരി, കോങ്ങാട്, ഏറ്റുമാനൂർ, മൈസൂർ, തുടങ്ങിയ സ്റ്റേഷനുകളിലും അജ്മലിനെ പെരിന്തൽമണ്ണ, കൊടുവള്ളി, നാട്ടുകല്ല്, മലപ്പുറം, കൊണ്ടോട്ടി, മഞ്ചേരി, കോട്ടക്കൽ, തിരൂരങ്ങാടി തുടങ്ങിയ സ്റ്റേഷനുകളിലും ആയി 25 ഓളം കേസുകൾ നിലവിലുണ്ട്, ഒ.പി. ലത്തീഫിന് കേരളത്തിൽ നിരവധി സ്റ്റേഷനുകളിൽ കേസുകളിൽ പ്രതി ആയിട്ടുണ്ട്. ഇവർക്ക് വീടുകളും കടകളും പൊളിച്ച് മോഷണം നടത്തുന്ന രീതിയും മലഞ്ചരക്ക് മോഷണവും ഉണ്ട്. നിരവധി വഞ്ചനാ കേസുകളും സാമ്പത്തിക തട്ടിപ്പ് കേസുകളിൽ പ്രതിയായിട്ടുണ്ട്. പകൽസമയത്ത് തുറന്നുവെച്ച മലഞ്ചരക്ക് കടകളിൽ ഉടമകൾ ഭക്ഷണത്തിനോ, പള്ളിയിലേക്കോ മാറി നിൽക്കുന്ന സമയത്ത് ചരക്കുകൾ മോഷണം നടത്തുന്ന പതിവുമുണ്ട്. ഇവർ ജയിലിൽ വച്ച് പരിചയപ്പെട്ട് പുറത്തിറങ്ങിയ ശേഷം വൻ കവർച്ച നടത്താൻ പദ്ധതിയിട്ടിരുന്നു. കൊണ്ടോട്ടിയിലെ ഒരു പ്രമുഖജ്വല്ലറി കവർച്ച നടത്തുന്നതിന് ആയിരുന്നു ഇവരുടെ പദ്ധതി. ഇതിനുള്ള തയ്യാറെടുപ്പിനിടയിലാണ് പോലീസ് തന്ത്രപൂർവം ഇവരെ വലയിലാക്കിയത്. എസ്. ഐ. വിനോദ് വലിയാറ്റൂർ, DANSAF ടീമംഗങ്ങളായ സത്യനാഥൻ മനാട്‌, അബ്ദുൽ അസീസ് കാരിയോട്, ശശി കുണ്ടറക്കാട്, ഉണ്ണികൃഷ്ണൻ മാരാത്ത്, പി. സഞ്ജീവ് കൂടാതെ കൊണ്ടോട്ടി സ്റ്റേഷനിലെ സീനിയർ സി.പി.ഒ മാരായ മോഹനൻ, പ്രശാന്ത്, രാജേഷ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.

Leave a Reply

Your email address will not be published.