കെ.വി. റാബിയക്ക് പത്മശ്രീ പുരസ്കാരം കൈമാറി.


തിരൂരങ്ങാടി: 2022 ലെ പത്മ പുരസ്കാരങ്ങളുടെ പട്ടികയിൽ ഇടം നേടിയ തിരൂരങ്ങാടി വെള്ളിലക്കാട് സ്വദേശിനിയും, പ്രശസ്ത സാമൂഹ്യ പ്രവർത്തകയുമായ കെ.വി. റാബിയക്ക് പുരസ്കാരം കൈമാറി.
ഇന്ന് രാവിലെ 11.30 ഓടെ ജില്ലാ കളക്ടർ വി.ആർ. പ്രേം കുമാർ തിരൂരങ്ങാടി വെള്ളിലക്കാട്ടെ വസതിയിൽ എത്തിയാണ് പുരസ്‌കാരം കൈമാറിയത്.
തിരൂരങ്ങാടി തഹസിൽദാർ മുഹമ്മദ് സാദിഖ് സംബന്ധിച്ചു.