പതിനാറുകാരിയെ വീട്ടില്‍ വിളിച്ചു വരുത്തി തീകൊളുത്തി; പെണ്‍കുട്ടിയും യുവാവും ഗുരുതരാവസ്ഥയില്‍

പ്രതീകാത്മക ചിത്രം

പാലക്കാട് പതിനാറുകാരിയെ വീട്ടിലേക്ക് വിളിച്ചു വരുത്തി തീ കൊളുത്തി യുവാവ്. കൊല്ലങ്കോട് കിഴക്കെ ഗ്രാമം സ്വദേശിയായ പെണ്‍കുട്ടിക്ക് നേരെയാണ് യുവാവിന്റെ ആക്രമണം. സംഭവത്തില്‍ ഇരുവര്‍ക്കും പൊള്ളലേറ്റു.
ഇന്ന് രാവിലെയാണ് സംഭവം. 23കാരനായ ബാലസുബ്രഹ്‌മണ്യം ആണ് പെണ്‍കുട്ടിയെ തന്റെ വീട്ടിലേക്ക് വിളിച്ചു വരുത്തിയ ശേഷം തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ചത്. പിറന്നാളാണെന്ന് പറഞ്ഞാണ് യുവാവ് പെണ്‍കുട്ടിയെ വീട്ടിലേക്ക് വിളിച്ചു വരുത്തിയത്.
പ്രണയനൈരാശ്യമാണ് ആക്രമണത്തിന് കാരണമന്ന് പൊലീസ് പറയുന്നു. ഗുരുതരമായി പൊള്ളലേറ്റതിനെ തുടര്‍ന്ന് ഇരുവരെയും തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.