ഭാര്യ മദ്യക്കുപ്പി ഒളിപ്പിച്ചുവെച്ചു; മനോ വിഷമത്തില്‍ ഭര്‍ത്താവ് ആത്മഹത്യ ചെയ്തു

പ്രതീകാത്മക ചിത്രം

തലേ ദിവസം വാങ്ങിയ മദ്യക്കുപ്പി ഭാര്യ ഒളിപ്പിച്ച് വെച്ചതിനെ തുടര്‍ന്ന് ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. എറണാകുളം ഉണിച്ചിറയിലാണ് സംഭവം. ചാഴിക്കോടാത്ത് വീട്ടില്‍ ജോസി ജോണ്‍ ആണ് മരിച്ചത്. 46 വയസായിരുന്നു.
ഇന്നലെ രാവിലെയാണ് ജോസിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഓട്ടോ തൊഴിലാളിയായിരുന്നു ജോസി ജോണ്‍. കഴിഞ്ഞ ദിവസം ഇയയാള്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അമ്മയുടെ അടുത്ത് കൂട്ടിരിപ്പിനായി പിതാവിനെ കൊണ്ടാക്കി വീട്ടിലെത്തിയ ശേഷം തലേ ദിലസം വാങ്ങിയ മദ്യക്കുപ്പി അന്വേഷിച്ചപ്പോള്‍ കണ്ടില്ല.
തുടര്‍ന്ന് കുപ്പിയെ ചൊല്ലി ഭാര്യയുമായി തര്‍ക്കമുണ്ടായി. പിന്നീട് വാടക വീട്ടിനുള്ളില്‍ തൂങ്ങി മരിക്കുകയായിരുന്നു. നാട്ടുകാരുടെ സഹായത്തോടെ കയറുമുറിച്ച് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല.
ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ അമർത്തൂ ..